അടിമാലി: ഇടുക്കിയില്‍ അടിമാലി-കുമളി ദേശീയ പാതയില്‍ കത്തിപ്പാറയ്ക്ക് സമീപം വാഹനാപകടം. ട്രാവലറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദേശ സഞ്ചാരികളടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. ഇരു വാഹനങ്ങളുടേയും മുന്‍ഭാഗം ഭാഗീകമായി തകര്‍ന്നു. ട്രാവലര്‍ തെറ്റായ ദിശയില്‍ വന്നതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അപകടത്തില്‍ ഇരു വാഹനത്തിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി ഡാം സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികളുമായി എത്തിയ സ്വകാര്യ കമ്പനിയുടെ ട്രാവലറാണ് അപകടത്തിനിടയാക്കിയത്. അടിമാലി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.