ഇടുക്കി: പൈനാവ് ഗവൺമെന്റ് എന്‍ജിനിയറിംഗ് കോളജിലേതു പെട്ടന്നുണ്ടായ കൊലപാതകമാണെന്ന് എസ്പി കറുപ്പ്സ്വാമി.
കൊലപാതകവുമായി ബന്ധപ്പെട്ടു ഗൂഢാലോചന നടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ രാഷ്ട്രീയ കാരണങ്ങളുണ്ടോയെന്നു പരിശോധിക്കുന്നതായും എസ്പി പറഞ്ഞു.
അതേസമയം, എസ്എഫ്ഐ പ്രവർത്തകൻ ധീരജനെ കുത്തിയത് രാഷ്ട്രീയ വിരോധത്തെത്തുടര്ന്നെന്നാണ് എഫ്ഐആറിൽ പറയുന്നത്.
പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരെയും ഇന്നു കോടതിയിൽ ഹാജരാക്കും.