തിരുവനന്തപുരം: ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങളെ കോൺഗ്രസ് ഒരിക്കലും ന്യായികരിക്കില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇടുക്കി കൊലപാതകം കെ. സുധാകരന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള സിപിഎം ശ്രമം നടക്കില്ല. ഇതിന്റെ പേരിൽ സിപിഎം സംസ്ഥാനത്ത് നടത്തുന്ന അക്രമ സംഭവങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ല.
കേരളത്തിലെ കാമ്പസുകളിൽ വിദ്യാർഥികൾക്ക് നേരെ വ്യാപകമായ മർദനമാണ് എസ്എഫ്ഐ നടത്തുന്നത്. മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകർ കഴിഞ്ഞ ദിവസം അഴിഞ്ഞാടുകയായിരുന്നുവെന്നും സതീശൻ പറഞ്ഞു.