ചെറുതോണി: കനത്ത മഴയിൽ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെ ജലനിരപ്പ് ഇന്നലെ 2.40 അടികൂടി ഉയർന്ന് 2309.52 അടിയായി. ഇത് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയുടെ 16.27 ശതമാനം വെള്ളമാണ്.
റെഡ് അലർട്ട്
ഇന്ന്: കോഴിക്കോട്, വയനാട്,
കണ്ണൂർ.
നാളെ: കണ്ണൂർ, കാസർഗോഡ്
ഒാറഞ്ച് അലർട്ട്
ഇന്ന്: ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ്. നാളെ: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
ബുധൻ: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
യെല്ലോ അലർട്ട്
ഇന്ന്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്.
നാളെ: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി.
ബുധൻ: മലപ്പുറം.
വ്യാഴം: കണ്ണൂർ, കാസർഗോഡ്.
കടലിൽ പോകരുത്
തിരുവനന്തപുരം: കേരള തീരത്തേക്കു പടിഞ്ഞാറ് ദിശയിൽനിന്നു മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല.
22ന് രാത്രി പതിനൊന്നര വരെ പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3.7 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.