ഇടുക്കി: ഇടുക്കി അണക്കെട്ടിന് മുകളിലെ ദൃശ്യങ്ങൾ പകർത്തുന്നത് വിലക്കിയ പോലീസുകാരന് യുവതിയുടെ മർദനം. ഡാം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ശരത് ചന്ദ്രബാബുവിനാണ് മർദനമേറ്റത്.
പരിക്കേറ്റ ശരത് ചന്ദ്രൻ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പരാതി നൽകിയപ്പോൾ സിഐ കേസെടുക്കാൻ തയാറായില്ലെന്നും പോലീസുകാരൻ പറഞ്ഞു.