ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ട് നിലവിലെ സാഹചര്യത്തിൽ തുറക്കേണ്ടതില്ലെന്ന് മന്ത്രി എം.എം. മണി. മഴയും നീരൊഴുക്കും വൃഷ്ടിപ്രദേശങ്ങളിൽ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
മഴയും നീരൊഴുക്കും കുറഞ്ഞുവെന്നും കെഎസ്ഇബിയും അറിയിച്ചു. അതിനാൽ അണക്കെട്ട് തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അണക്കെട്ടിലെ ജലനിരപ്പ് 2396.12 അടിയായി.