ഇടുക്കി: കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്നിന്നു വെള്ളം തുറന്നു വിടേണ്ടി വരുമെന്ന് വൈദ്യുതി ബോര്ഡിന്റെ ജാഗ്രതാ നിര്ദേശം വന്നതോടെ പെരിയാറിന്റെ തീരങ്ങളില് ആശങ്ക വ്യാപിക്കുകയായിരുന്നു.
വെളളം തുറന്നുവിട്ടാല് ചെറുതോണിയാറിന്റെ ഇരുകരകളിലും പെരിയാറിന്റെ തീരത്തു കരിമണല് വൈദ്യുതി നിലയം വരെയുള്ള ഭാഗങ്ങളില് താമസിക്കുന്നവര്ക്കും നാശനഷ്ടങ്ങളുണ്ടാകും. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകള് ചേര്ന്നതാണു ഇടുക്കി പദ്ധതി. ഈ മൂന്ന് അണക്കെട്ടുകള്ക്കുമായി ഒറ്റ ജലസംഭരണിയാണുളളത്.
സമുദ്രനിരപ്പില് നിന്ന് 2403 അടിയാണ് സംഭരണിയുടെ പരമാവധി ശേഷി. ജലനിരപ്പുയര്ന്നാല് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള് തുറന്നാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. അണക്കെട്ട് ഏതുനിമിഷവും തുറന്നുവിടുമെന്ന് കാണിച്ച് റവന്യൂവകുപ്പ് മുന്നറിയിപ്പു നല്കിയിട്ടുണ്ട്. ഷട്ടറുകള് തുറന്നാലുണ്ടാകുന്ന നാശനഷ്ടങ്ങള്ക്ക് കെഎസ്ഇബി ഉത്തരവാദികളായിരിക്കില്ലെന്ന് ബോര്ഡ് അധികൃതര് അറിയിച്ചു.
ഡാം തുറക്കുന്നത് കാണാന് ആയിരക്കണക്കിന് ആളുകളാണ് അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളില് തമ്പടിച്ചിരിക്കുന്നത്. ഇതാദ്യമായല്ല ഡാം തുറക്കുന്നത് കാണാന് ജനങ്ങള് ഒഴുകിയെത്തുന്നത്. 1981 ഒക്ടോബര് 22ന് ഇടുക്കി ഡാം ആദ്യമായി തുറന്നപ്പോള് അണക്കെട്ടിനു സമീപം കാത്തിരുന്നത് ആയിരക്കണക്കിന് ആളുകളാണ്.
ചെറുതോണിയിലെ സ്പില്വേ ഗെയിറ്റുകള് തുറക്കുമ്പോള് എന്താണ് സംഭവിക്കുന്നതെന്നു കാണാന് തൊടുപുഴ, കട്ടപ്പന, അടിമാലി തുടങ്ങി ജില്ലയുടെ പലഭാഗത്തു നിന്നും ആയിരക്കണക്കിന് ജനങ്ങള് ഒഴുകിയെത്തി. വടം കെട്ടിയാണ് ജനക്കൂട്ടത്തെ പോലീസ് അന്നു നിയന്ത്രിച്ചത്. മൈക്ക് അനൗണ്സ്മെന്റും, വാക്കിടോക്കിയും ഉപയോഗിച്ചാണ് പോലീസുകാര് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്
അന്ന് അണക്കെട്ടിന്റെ ഷട്ടര് തുറന്നുവിട്ടപ്പോള് വിദ്യാധിരാജ സ്കൂളിനോടു ചേര്ന്നുണ്ടായിരുന്ന തൂക്കുപാലം തകര്ന്നു. വെള്ളം തുറന്നുവിട്ടതിനു ശേഷം ഓരോ സ്ഥലത്തേയും മഴയുടെ തോത്, വെള്ളമൊഴുക്ക് എന്നിവ ചീഫ് എഞ്ചിനീയര്ക്ക് അധികൃതര് കൈമാറിക്കൊണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള് ഉയര്ത്തുന്നതിനും താഴ്ത്തുന്നതിനുമുളള നിര്ദേശങ്ങള് നല്കിക്കൊണ്ടിരുന്നു.
ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളില് നടുവിലത്തെ രണ്ടെണ്ണമാണ് ഏറ്റവും ആദ്യം ഉയര്ത്തിയത്. വീണ്ടും 11 വര്ഷത്തിനു ശേഷം 1992 ഒക്ടോബര് 11 ന് രാവിലെ ഒന്പതിന് ചെറുതോണി അണക്കെട്ടിന്റെ നടുവിലത്തെ ഷട്ടര് വീണ്ടും ഉയര്ത്തി.
അന്നും സ്ഥിതി വ്യത്യസ്ഥമല്ലായിരുന്നു. ഡാം തുറന്നുവിടുന്നതു കാണാന് ജനങ്ങള് പാഞ്ഞെത്തി. 1981 ലും 1992 ലും ജലനിരപ്പ് 2401 അടി പിന്നിട്ട ശേഷമാണു ഡാം തുറന്നത്. 2013ല് വെള്ളം 2401.5 അടി പിന്നിട്ടെങ്കിലും ഷട്ടറുകള് തുറന്നില്ല. ഇത്തവണ ജലനിരപ്പ് 2399 അടി എത്തുമ്പോള് ഷട്ടറുകള് ഉയര്ത്താനാണു തീരുമാനം. 2403 അടിയാണ് അണക്കെട്ടിന്റെ പൂര്ണസംഭരണശേഷി. മുല്ലപ്പെരിയാര് അണക്കെട്ടിലെ ജലനിരപ്പ് നിലവില് 135.80 അടിയാണ്. 142 അടിയാണ് മുല്ലപ്പെരിയാറിന്റെ ഡാം നിറഞ്ഞാല് സ്പില്വേയിലൂടെ എത്ര വെള്ളം പെരിയാറിലേക്ക് എത്തുമെന്നു മുന്കൂട്ടി കണക്കാക്കാനാവില്ല.
സംഭരണിയിലെ ജലനിരപ്പ് വേഗത്തില് ഉയരുന്ന സാഹചര്യം വന്നാല് ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ഒരേസമയം ഉയര്ത്തേണ്ടിവരും. വെള്ളപ്പൊക്കമുണ്ടാകാനും നാശനഷ്ടങ്ങള്ക്കും ഇടയാക്കിയേക്കും.
നിയന്ത്രിതമായ അളവില് നേരത്തേ ഉയര്ത്തിയാല് നാശനഷ്ടം ഒഴിവാക്കാം ചെറുതോണി അണക്കെട്ട് തുറന്ന 1992 നു ശേഷം പെരിയാറിന്റെ തീരത്തു വന്തോതില് കയ്യേറ്റവും അനധികൃത നിര്മാണങ്ങളും നടന്നിട്ടുണ്ട്. പലയിടത്തും പുഴയുടെ ഗതിക്കും സ്വാഭാവിക നീരൊഴുക്കിനും മാറ്റമുണ്ടായി. ഇതിനാല് തന്നെ വെള്ളം ഏതു വഴിയ്ക്കൂടെ പോകുമെന്ന് പറയാന് പറ്റാത്ത അവസ്ഥയാണ്…