ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച ആശങ്കൾ നീങ്ങുന്നു. ജലനിരപ്പ് 2,397 അടിയിലേക്ക് നീങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. 2,397.22 ആണ് നിലവിലെ ജലനിരപ്പ്.
അഞ്ച് ഷട്ടറുകളും ഉയർത്തി വെള്ളമൊഴുക്കി വിടുന്നത് മൂന്നാം ദിവസവും തുടർന്നതോടെയാണു ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചെറുതോണി അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകളും തുറന്നത്. അന്നു മുതല്‍ സെക്കൻഡിൽ 7,50,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്.
അതേസമയം ജലനിരപ്പ് കുറഞ്ഞെങ്കിലും ഷട്ടറുകൾ എപ്പോൾ അടയ്ക്കുമെന്ന കാര്യം കെഎസ്ഇബി വ്യക്തമാക്കിയിട്ടില്ല. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറഞ്ഞതോടെ നീരൊഴുക്കിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്.