ഇടുക്കി: ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് 2390 അടിയായി ഉയർന്നു. ജലനിരപ്പ് 10 അടി കൂടി ഉയർന്നാൽ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പെരിയാർ, ചെറുതോണി നദികളുടെ കരകളിലുള്ളവർ ജാഗ്രത പാലിക്കാനും നിർദേശം.
പത്തടികൂടി ഉയർന്നാൽ; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2390 അടിയായി ഉയർന്നു: ജാഗ്രത പാലിക്കാൻ നിർദേശം
