ഇടുക്കി ജില്ലയിലെ മുരിക്കാശേരിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയും കോളജ് വിദ്യാര്‍ഥിയായ കാമുകനും വീട്ടുകാരെയും പോലീസിനെയും തീതീറ്റിച്ചത് 25 ദിവസം. മുരിക്കാശേരിക്കടുത്ത പതിനാറാംകണ്ടത്തു നിന്നാണ് വിദ്യാര്‍ഥിനിയെ കാണാതാകുന്നത്. ഒടുവില്‍ മുംബൈ പോലീസാണ് ഇവരെ കണ്ടുപിടിക്കുന്നത്. അതും ഒരു ഫ്ളാറ്റില്‍നിന്ന്. ഇവര്‍ക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയേയും യുവാവിനേയും പിടികൂടിയിട്ടുണ്ട്.
പതിനാറാംകണ്ടം സ്വദേശിനിയാണ് കാണാതായ വിദ്യാര്‍ഥിനി. കട്ടപ്പനയിലെ ഒരു സ്ഥാപനത്തില്‍ പെണ്‍കുട്ടി കോച്ചിംഗിന് പോകാറുണ്ടായിരുന്നു. മാര്‍ച്ച് നാലിന് ക്ലാസിനു പോയ പെണ്‍കുട്ടിയെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചില്ല. രാവിലെ ഏഴരയ്ക്ക് കട്ടപ്പനയ്ക്കുള്ള സ്വകാര്യബസില്‍ പോയി െവെകുന്നേരം അഞ്ചരയോടെ മടങ്ങിയെത്തുകയായിരുന്നു പതിവ്. കാണാതായ ദിവസം കുട്ടി കോച്ചിങ് ക്ലാസില്‍ ചെന്നില്ലെന്ന് രക്ഷിതാക്കളുടെ അന്വേഷണത്തില്‍ അറിഞ്ഞു. ബന്ധുക്കളുടേയും കൂട്ടുകാരികളുടേയും വീടുകളിലും ചെന്നില്ല.
കുട്ടിയുടെ വീടിന് ഒരു കിലോമീറ്റര്‍ അകലെ പിതാവിന്റെ സഹോദരന് താമസിക്കുന്നുണ്ട്. കാണാതായ ദിവസം രാവിലെ ഈ സഹോദരന്റെ വീട്ടില്‍ നിന്നാണ് കുട്ടി കോച്ചിംഗ് €ക്ലാസിലേക്ക് പോയത്. ഈ വീടിന് സമീപം താമസിക്കുന്ന ഒരു ചെറുപ്പക്കാരനുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നുവെന്ന് പിന്നീടാണ് അറിയുന്നത്. ഇതോടെ അ്ന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ മുംെബെയിലെ ഒരു എടിഎം കൗണ്ടറില്‍ നിന്നും യുവാവ് പണം പിന്‍വലിച്ച വിവരം പോലീസിന് ലഭിച്ചു. പണം പിന്‍വലിച്ച് പുറത്തിറങ്ങുന്നതിനിടെയാണ് കുട്ടിയും യുവാവും മുംബൈ പോലീസിന്റെ പിടിയിലാകുന്നത്.