ഗ​വ​ർ​ണ​ർ നാ​ളെ ഇ​ടു​ക്കി​യി​ൽ; ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച് എ​ൽ​ഡി​എ​ഫ്

ടി.​പി. സ​ന്തോ​ഷ് കു​മാ​ർ
തൊ​ടു​പു​ഴ: ഗ​വ​ർ​ണ​ർ-​സ​ർ​ക്കാ​ർ ഭി​ന്ന​ത നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ നാ​ളെ സം​സ്ഥാ​നം ഉ​റ്റു​നോ​ക്കു​ന്ന​ത് ഇ​ടു​ക്കി​യി​ലേ​ക്ക്. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഇ​ടു​ക്കി​യി​ലെ​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ട​തു​മു​ന്ന​ണി ജി​ല്ലാ ഹ​ർ​ത്താ​ൽ കൂ​ടി പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു പ്ര​ത്യേ​ക മാ​നം കൈ​വ​ന്നി​രി​ക്കു​ന്ന​ത്.

വ്യാ​പാ​ര വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ കാ​രു​ണ്യം കു​ടു​ബ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​ണ് നാ​ളെ ഗ​വ​ർ​ണ​ർ തൊ​ടു​പു​ഴ​യി​ലെ​ത്തു​ന്ന​ത്.

നി​യ​മ​സ​ഭ പാ​സാ​ക്കി​യ ഭൂ​പ​തി​വ് ഭേ​ദ​ഗ​തി ബി​ൽ ഇ​തു​വ​രെ​യും ഒ​പ്പി​ടാ​ൻ ത​യാ​റാ​കാ​ത്ത ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ടു​ക്കി​യി​ൽ നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തേ ദി​വ​സം ത​ന്നെ​യാ​ണ് ഗ​വ​ർ​ണ​ർ ജി​ല്ല​യി​ൽ എ​ത്തു​ന്ന​ത്.

ഇ​തോ​ടെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ സ​ന്ദ​ർ​ശ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ട​തു മു​ന്ന​ണി ജി​ല്ലാ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത്.​ഗ​വ​ർ​ണ​ർ​ക്കെ​തി​രേ ന​ട​ത്തി​വ​രു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​വി​ടെ​യും ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്ന് എ​സ്എ​ഫ്ഐ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നി​ടെ പ​രി​പാ​ടി മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വം വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​നാ നേ​താ​ക്ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും നേ​ര​ത്തെ നി​ശ്ച​യി​ച്ച​തി​നാ​ൽ മാ​റ്റാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണു വ്യാ​പാ​രി വ്യ​വ​സാ​യി അ​സോ​സി​യേ​ഷ​ൻ.

സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളു​ടെ കാ​രു​ണ്യ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക്കു മ​റ്റൊ​രു ല​ക്ഷ്യ​ങ്ങ​ളു​മി​ല്ലെ​ന്നു നേ​താ​ക്ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ ജി​ല്ല​യി​ൽ​നി​ന്നു​ള്ള ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ദി​വ​സം ത​ന്നെ ഗ​വ​ർ​ണ​ർ ജി​ല്ല​യി​ലെ​ത്തു​ന്ന​തി​നു പി​ന്നി​ൽ ഗൂ​ഢ​ല​ക്ഷ്യ​മു​ണ്ടെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്ന​ത്.

ഇ​തി​നി​ടെ ഗ​വ​ർ​ണ​റു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ വാ​ക്പോ​രും രൂ​ക്ഷ​മാ​യി. സി​പി​എം നേ​താ​വ് എം.​എം. മ​ണി എം​എ​ൽ​എ ഗ​വ​ർ​ണ​ർ​ക്കെ​തി​രേ ക​ഴി​ഞ്ഞ ദി​വ​സം രൂ​ക്ഷ​വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

ഭൂ​നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ഒ​പ്പു​വ​യ്ക്കാ​ത്ത ഗ​വ​ർ​ണ​ർ നാ​റി​യാ​ണെ​ന്നും ജി​ല്ല​യി​ൽ ഗ​വ​ർ​ണ​ർ പ്ര​വേ​ശി​ക്കു​ന്ന​തു പെ​റ​പ്പ് പ​ണി​യാ​ണെ​ന്നു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. ഗ​വ​ർ​ണ​ർ​ക്കു പ​ര​വ​താ​നി വി​രി​ക്കാ​ൻ ഇ​ടു​ക്കി​യു​ടെ മ​ണ്ണു വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സും പ​റ​ഞ്ഞു.

ഗ​വ​ർ​ണ​ർ ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​വും വ്യ​ക്ത​മാ​ക്കി.എ​ന്നാ​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​പോ​ന സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന ജീ​വ കാ​രു​ണ്യ പ​രി​പാ​ടി​യ്ക്ക് പി​ന്തു​ണ ന​ൽ​കു​മെ​ന്ന് ഡി​ൻ കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഹ​ർ​ത്താ​ൽ അ​നാ​വ​ശ്യ​മാ​ണെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ സി​പി​എം വ്യാ​പാ​രി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ഡീ​ൻ പ​റ​ഞ്ഞു. ഗ​വ​ർ​ണ​റു​ടെ ജി​ല്ല​യി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് ബി​ജെ​പി​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ ഗ​വ​ർ​ണ​റു​ടെ ജി​ല്ലാ സ​ന്ദ​ർ​ശ​ന​ത്തി​ന് രാ​ഷ്ട്രീ​യ നി​റം കൈ​വ​ന്ന​തോ​ടെ നാ​ളെ ന​ഗ​ര​ത്തി​ൽ സം​ഘ​ർ​ഷ​സാ​ധ്യ​ത​യും ഉ​ട​ലെ​ടു​ത്തു. പോ​ലീ​സി​ന്‍റെ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​യി​രി​ക്കും ച​ട​ങ്ങ് ന​ട​ക്കു​ക. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അം​ഗ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.

 

Related posts

Leave a Comment