ഇടുക്കി: ഇടുക്കി ജലസംഭരണിയിൽ നിന്നു കൂടുതൽ വെള്ളം തുറന്നുവിടില്ല. നിലവിൽ 2402.30 അടിയാണ് ജലനിരപ്പ്. ഇപ്പോൾ ഇടുക്കി അണക്കെട്ടിൽനിന്നു 1500 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് ഒരു സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കുന്നത്.
ഇടമലയാർ അണക്കെട്ടിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞു. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിക്ക് താഴെയാണ് വെള്ളം. ഇടമലയാറിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുമെന്നാണ് റിപ്പോർട്ട്.
മഴക്കെടുതിയിൽ ഇടുക്കിയിലെ മലയോരമേഖല ഒറ്റപ്പെട്ടിരിക്കുകയാണ്. മൂന്നാറും ചെറുതോണിയും ഒറ്റപ്പെട്ടു. വാർത്താവിനിമയ സംവിധാനങ്ങൾ എല്ലാം തകരാറിലാണ്. മലയോര മേഖലയിൽ റോഡുമാർഗമുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്.