സാ​ഹ​സി​ക യാ​ത്ര​യു​മാ​യി വീ​ണ്ടും ന്യൂ​ജെ​ൻ കു​ട്ടി​ക​ളു​ടെ തേ​രോ​ട്ടം; ഇടുക്കിയിൽ കാ​റി​ന്‍റെ ഡോ​റി​ന് മു​ക​ളി​ലി​രു​ന്ന് യാ​ത്ര; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

 

പെ​രു​വ​ന്താ​നം: കൊ​ട്ടാ​ര​ക്ക​ര-​ദി​ണ്ടി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ കു​ട്ടി​ക്കാ​ന​ത്തി​നും പെ​രു​വ​ന്താ​ന​ത്തി​നു​മി​ട​യി​ൽ റോ​ഡി​ലൂ​ടെ അ​പ​കട​ക​ര​മാ​യ രീ​തി​യി​ൽ കാ​ർ യാത്ര.

ര​ണ്ടു യു​വാ​ക്ക​ൾ കാ​റി​ന്‍റെ ഡോ​റി​ന് ക​യ​റി​യി​രു​ന്ന് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ഹോ​ട്ട​ലി​ന്‍റെ സി​സി​ടി​വി കാ​മ​റ​യി​ൽ കാ​റി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ യു​വാ​ക്ക​ൾ സ​ഞ്ച​രി​ക്കു​ന്ന ദൃ​ശ്യം പ​തി​ഞ്ഞു. പോ​ണ്ടി​ച്ചേ​രി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​മാ​ണി​ത്.

കു​ത്തി​റ​ക്ക​വും കൊ​ടും​വ​ള​വു​മു​ള്ള റോ​ഡി​ൽ പ​ല​ത​വ​ണ അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ സ​ഞ്ചാ​രം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഷൂ​ട്ട് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ യു​വാ​ക്ക​ൾ വാ​ഹ​ന​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ യാ​ത്ര ചെ​യ്ത​തെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭിച്ചു.

Related posts

Leave a Comment