കേരളത്തിലെ കനത്ത മഴ വിതച്ച നാശനഷ്ടങ്ങള്‍ നേരിട്ട് കണ്ടതിന്റെ അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് കുറച്ച് വ്ലോഗര്‍മാര്‍.
ഈ മാസം 16-ന് ഇടുക്കിയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഞ്ചാരി എന്ന യൂട്യൂബ് ചാനലാണ് പുറത്തുവിട്ടത്.
റൈഡ് പോയ ദിവസം തന്നെയായിരുന്നു ഇവര്‍ അപ്രതീക്ഷിതമായി ഉരുള്‍പൊട്ടലിന് നടുവില്‍ പെട്ടുപോയത്.
ആവേശം കാണിക്കാനല്ല റൈഡിന് വന്നതെന്നും അപ്രതീക്ഷിതമായാണ് ഉരുള്‍പൊട്ടലുണ്ടായതെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഒട്ടും പ്രതീക്ഷിക്കാതെ വന്ന കനത്തമഴയും മണ്ണിടിച്ചിലും ഞങ്ങൾ റൈഡ് പോയ ദിവസം ആയിപോയി. രാവിലെ ഇറങ്ങുമ്പോൾ മഴ ഉണ്ടായിരുന്നില്ല.
പക്ഷെ ഞങ്ങൾ കയറിയ സ്ഥലം മൊത്തത്തിൽ ഇല്ലാതായിപ്പോയി. കഴപ്പ് കാണിക്കാൻ ഇറങ്ങിയതല്ല ഒരിക്കലും അങ്ങനെ വിചാരിക്കരുത് നമ്മളാരും ഇത് പ്രതീക്ഷിച്ചല്ല വന്നത് എന്റെയും എന്റെ പിള്ളേരുടേം ഭാഗ്യം കൊണ്ട് ഞങ്ങൾ രക്ഷപെട്ടു.- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
റൈഡ് തുടങ്ങുമ്പോള്‍ പ്രശ്നം ഇത്രയ്ക്ക് രൂക്ഷമായിരുന്നില്ല. കാലാവസ്ഥ പെട്ടന്നാണ് മാറിയത്. ഹൈവേയിലും മണ്ണിടിച്ചിലുണ്ടായിരുന്നു.
തന്റെ മുന്നിലേക്കാണ് മല ഇടിഞ്ഞുവന്നത്. സ്ഥിരം റൈഡ് പോകുന്നതുകൊണ്ടുള്ള മനസാന്നിധ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് വ്ലോഗർ പറയുന്നു.
മണ്ണിടിഞ്ഞുവീണ പല സ്ഥലങ്ങളിലേയും കല്ലും മരങ്ങളും മാറ്റിയാണ് ഇവർ തിരിച്ചെത്തിയത്.
IDUKKI URUYASDJKFK