തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2361.25 അടിയായി ഉയർന്നു. സംഭരണശേഷിയുടെ 56 ശതമാനമാണിത്. ഒരുദിവസത്തിനിടെ മൂന്നടിയോളം വെള്ളമാണ് ഇടുക്കിഅണക്കെട്ടിൽ ഉയർന്നത്.
പദ്ധതി പ്രദേശത്ത് കഴിഞ്ഞ രണ്ടുദിവസമായി സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുന്നുണ്ട്. ഇത് അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തിവർധിപ്പിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ ഏഴിലെ കണക്കനുസരിച്ച് പദ്ധതി പ്രദേശത്ത് 32 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. വൈദ്യുതി ബോർഡിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 53 ശതമാനം വെള്ളമാണ് നിലവിലുള്ളത്.
ജലനിരപ്പുയർന്നതിനെ തുടർന്നു കല്ലാർകുട്ടി,ലോവർപെരിയാർ, മലങ്കര അണക്കെട്ടുകൾ തുറന്നുവിട്ടിരിക്കുകയാണ്.