ഇ​രു​പ​ത്തി​യ​ഞ്ചാ​മ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ഇന്ന് തുടക്കം; രണ്ടര പതിറ്റാണ്ടി‌ന്‍റെ പ്രതീകമായി  25 തി​രി​ തെ​ളിക്കും


തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് മാ​റ്റി വ​ച്ച ഇ​രു​പ​ത്തി​യ​ഞ്ചാ​മ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ഇ​ന്ന് നി​ശാ​ഗ​ന്ധി​യി​ൽ തി​രി​തെ​ളി​യും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ൽ സ്പീ​ക്ക​ർ പി .​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​കും .

മേ​ള പി​ന്നി​ട്ട ര​ണ്ട​ര പ​തി​റ്റാ​ണ്ടിന്‍റെ പ്ര​തീ​ക​മാ​യി 25 ദീ​പ​നാ​ള​ങ്ങ​ൾ തെ​ളി​യി​ച്ചു കൊ​ണ്ടാണ് ​ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ഇ​ക്കു​റി തു​ട​ക്ക​മാ​കു​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് പു​ര​സ്കാ​രം നേ​ടി​യ ഴാ​ങ് ലു​ക് ഗൊ​ദാ​ർ​ദി​നു വേ​ണ്ട ി സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങും.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗൊ​ദാ​ർ​ദി​നു ച​ട​ങ്ങി​ൽ നേ​രി​ട്ട് എ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഓ​ണ്‍​ലൈ​നാ​യി അ​ദ്ദേ​ഹം ആ​ശം​സ​ക​ൾ പ​ങ്കു​വ​യ്ക്കും. എം​എ​ൽ​എ​മാ​രാ​യ വി.​കെ. പ്ര​ശാ​ന്ത്, എം. ​മു​കേ​ഷ്, സാം​സ്കാ​രി​ക വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി റാ​ണി​ജോ​ർ​ജ്, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ, മു​ൻ ചെ​യ​ർ​മാ​ൻ ടി.​കെ .രാ​ജീ​വ് കു​മാ​ർ, വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍ ബീ​ന​പോ​ൾ, സെ​ക്ര​ട്ട​റി അ​ജോ​യ് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

തു​ട​ർ​ന്ന് മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ചി​ത്ര​മാ​യി ജാ​സ്മി​ല സ​ബാ​നി​ക് സം​വി​ധാ​നം ചെ​യ്ത ബോ​സ്നി​യ​ൻ ചി​ത്രം ക്വോ​വാ​ഡി​സ്, ഐ​ഡ? പ്ര​ദ​ർ​ശി​പ്പി​ക്കും.കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ നി​ന്നു​ള്ള അ​തി​ജീ​വ​ന​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന മേ​ള​യു​ടെ ഉ​ദ് ഘാ​ട​ന ച​ട​ങ്ങി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ​ക്കും റി​സ​ർ​വ് ചെ​യ്ത ഡെ​ലി​ഗേ​റ്റു​ക​ൾ​ക്കു​മാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത് .

നി​ശാ​ഗ​ന്ധി​യും പ​രി​സ​ര​വും ഫ്യു​മി​ഗേ​റ്റ് ചെ​യ്തി​ട്ടു​ണ്ട് . തെ​ർ​മ​ൽ സ്കാ​നിം​ഗ് ഉ​ൾ​പ്പ​ടെ ക​ർ​ശ​ന കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ത്തു​ന്ന​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, ത​ല​ശേ​രി എ​ന്നി​ങ്ങ​നെ നാ​ല് മേ​ഖ​ല​ക​ളാ​യി തി​രി​ച്ചാ​ണ് ഇ​ക്കു​റി രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment