കറൻസി പിൻവലിച്ചതിനെത്തുടർന്ന് പണദൗർലഭ്യം നേരിട്ട ജനം പണം ചെലവാക്കൽ കുറച്ചു. സാധാരണ ആവശ്യങ്ങൾപോലും മാറ്റിവച്ചു. പണനിയന്ത്രണം രണ്ടരമാസത്തിനു ശേഷവും പിൻവലിച്ചിട്ടില്ല. മഹാനഗരങ്ങളിലെ എടിഎമ്മുകളിൽ പകുതിപോലും പ്രവർത്തിക്കുന്നില്ല. ജനങ്ങൾ ചെലവ് ചുരുക്കിയതോടെ ഫാക്ടറി ഉത്പാദനവും കുറഞ്ഞിട്ടുണ്ട്.
അടുത്തവർഷം 7.2 ശതമാനം വളർച്ചയേ ഉണ്ടാകൂ എന്ന് ഐഎംഎഫ് പറയുന്നു. നേരത്തേ 7.8 ശതമാനം പ്രതീക്ഷിച്ചതാണ്.
ഡൽഹി ആസ്ഥാനമായുള്ള സെന്റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) എന്ന ഗവേഷണസ്ഥാപനം പറഞ്ഞത് ഇക്കൊല്ലം വളർച്ച ആറുശതമാനമേ ഉണ്ടാകൂ എന്നാണ്. അഞ്ചുവർഷത്തേക്ക് വളർച്ച ഏഴു ശതമാനത്തിൽ താഴെയായിരിക്കും എന്നും സിഎംഐഇ കരുതുന്നു.വളർച്ച കുറയുന്നതു തൊഴിൽ സൃഷ്ടിയെയും നികുതിവരവിനെയും ബാധിക്കും.