കായംകുളം : മത സാഹോദര്യത്തിന്റെ സന്ദേശം പകർന്ന്ക്ഷേത്രാങ്കണത്തിൽ ഒരുക്കിയ റമദാൻ ഇഫ്താർ സംഗമം വേറിട്ടതായി. കായംകുളം കണ്ടല്ലൂർ തെക്ക് പൊടിയാലിൽ വയലിൽ ശിവപാർവതി ക്ഷേത്രാങ്കണത്തിൽ നടന്ന ഇഫ്താർ സംഗമമാണ് നാടിന്റെ മതേതരത്വത്തിന് മാതൃക പകർന്നത്.
ക്ഷേത്രകമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ച് കണ്ടല്ലൂർ ജമാഅത്ത് അംഗങ്ങൾ നോമ്പ് തുറക്കാനായി ക്ഷേത്രത്തിൽ എത്തുകയായിരുന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ റ്റി.കെ. ശിവശർമൻ തന്ത്രികൾ, കണ്ടല്ലൂർ ജമാ അത്ത് ചീഫ് ഇമാം അബ്ദുൾ റഷീദ് ബാഖവി എന്നിവർ ഇഫ്താർ സന്ദേശം നൽകി.
ക്ഷേത്ര, ജമാഅത്ത് ഭാരവാഹികളായ നയനാനന്ദൻ ശശികുമാർ ബി, റെജി കൂട്ടുങ്കൽ, ബിജു ബഷീർ, ഷാഹൂബ്, ബി ഷൈജു, സീബോ ശശി എന്നിവർ സംസാരിച്ചു. അഡ്വ യു. പ്രതിഭ എം എൽ എ , എ ജെ ഷാജഹാൻ, ബി അബിൻഷാ,നിസാർ, സനിൽകുമാർ, വി കെ സിദ്ധാർത്ഥൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.