കാഞ്ഞിരപ്പള്ളി: പുതിയ കാലഘട്ടത്തിൽ മനസിനും ശരീരത്തിനും ആരോഗ്യത്തിനും ഗുണകരമാണ് റംസാൻ വ്രതമെന്ന് പി.സിജോർജ് എംഎൽഎ. അൽ ഇഹ്സാൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ സൗഹൃദ സംഗമവും റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കാഞ്ഞിരപ്പള്ളി സലഫി മസ്ജിദിൽ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രസ്റ്റ് ചെയർമാൻ നാസർ മുണ്ടക്കയം അധ്യക്ഷത വഹിച്ചു. ഫാ. സാൽവിൻ അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോഷി അഞ്ചനാട്ട്, മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ, എസ്എൻഡിപി ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് അഡ്വ. ജീരാജ്, അഡ്വ. സുനിൽ തേനംമാക്കൽ, തോമസ് കുട്ടി, വി.കെ ശിവദാസ്, മുഹമ്മദ് ഫൈസൽ, ടി എ ഷിഹാബുദ്ദീൻ, പി.എസ് സ്വലാഹുദ്ദീൻ, ബിജു പത്യാല, നജീബ് പുളിമൂട്ടിൽ, ഹാഫിസ് അബ്ദുൽ റഹീം, നയാസ് ജി ഗോൾഡ് എന്നിവർ പ്രസംഗിച്ചു.