ഗോഹട്ടി: 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിലെ മൂന്നാം റൗണ്ടിലേക്ക് ഇന്ത്യ മുന്നേറിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് മുഖ്യപരിശീലകൻ ഇഗോർ സ്റ്റിമാച്ച്.
യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. മൂന്നാം റൗണ്ടിലെത്തിയാൽ 2027 എഎഫ്സി ഏഷ്യൻ കപ്പിനു നേരിട്ട് യോഗ്യത ലഭിക്കും.
ഇന്ത്യയെ മൂന്നാം റൗണ്ടിൽ എത്തിച്ചില്ലെങ്കിൽ, അഞ്ചുവർഷത്തെ അധ്വാനത്തിൽ ഇവിടെ ചെയ്ത എല്ലാ കാര്യങ്ങളിലും അന്തസോടെ, അഭിമാനത്തോടെ ഞാൻ പോകും. ഞാൻ എന്റെ സ്ഥാനം മറ്റൊരാൾക്ക് വിട്ടുകൊടുക്കും.
മൂന്നാം റൗണ്ടിലെത്താൻ ഇന്ത്യക്ക് ഇനിയും അവസരമുണ്ട്. ഇന്നത്തെ മത്സരം ജയിക്കണം. അഫ്ഗാനെതിരേ എവേ മത്സരം സമനിലയിൽ പിരിയേണ്ടിവന്നതാണ് ഇന്ത്യക്കു ക്ഷീണമായത്. 2019ൽ ഇന്ത്യൻ പരിശീലകനായി ചുമതലയേറ്റ സ്റ്റിമാച്ചിന്റെ കരാർ കഴിഞ്ഞ വർഷം 2026 വരെ നീട്ടിയിരുന്നു.