ഇളയ ദളപതി വിജയിയുടെ രാഷ്ട്രീയപ്രവേശനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ താരത്തെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ ചര്‍ച്ചകളാണ് ആരാധകരെ ഈ സംശയത്തിലേക്കെത്തിച്ചിരിക്കുന്നത്. ബി.ജെ.പി.ക്ക് തിരിച്ചടി കൊടുക്കാന്‍ ‘ഇളയദളപതി’ രാഷ്ട്രീയത്തിലേക്ക് എന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട.്
രണ്ട് ദിവസം പരിശോധന നടത്തിയിട്ടും കണക്കില്‍ പെടാത്ത ഒരു രൂപ പോലും വിജയിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുക്കാന്‍ സാധിച്ചില്ല. ഇതോടെ വിജയ് സംശുദ്ധനാണെന്ന് ആരാധകര്‍ വാദിക്കുന്നു. അതേസമയം വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് നേരിട്ട് പ്രതികരിക്കാന്‍ താരം തയ്യാറായിട്ടില്ല.
2018 ല്‍ പുറത്തെത്തിയ സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിനിടെ വിജയ് നടത്തിയ പരാമര്‍ശം ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ജീവിതത്തില്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അഭിനയിക്കില്ലെന്നും പകരം എങ്ങനെ ഒരു മുഖ്യമന്ത്രി പ്രവര്‍ത്തിക്കണമെന്ന് കൊടുക്കും എന്നായിരുന്നു വിജയ് പറഞ്ഞത്. വിജയിയുടെ ഈ വാക്കുകള്‍ ആരാധകര്‍ വീണ്ടും ഉയര്‍ത്തിപ്പിടിക്കുകയാണ്.