തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് ഇല്യാന ഡിക്രൂസ്. തെലുങ്ക് സിനിമയിൽ തന്റെ പ്രകടനം കൊണ്ട് സൂപ്പര്‍താര പദവിയിലേക്ക് എത്താന്‍ നടിക്കു സാധിച്ചിരുന്നു. പതിനഞ്ചു വര്‍ഷത്തിലേറെയായി സിനിമാലോകത്തു സജീവമായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു കാലമായി തെലുങ്ക് സിനിമയില്‍നിന്നു വിട്ടു നില്ക്കുകയാണു നടി.
രണ്ടു തവണ പ്രണയപരാജയം ഉണ്ടായെങ്കിലും അടുത്തിടെ താന്‍ അമ്മയായെന്ന് ഇല്യാന വെളിപ്പെടുത്തിയിരുന്നു. അതിനുശേഷം നടി തന്റെ കുഞ്ഞിനെയും കുട്ടിയുടെ പിതാവിനെയുമൊക്കെ പുറംലോകത്തിന പരിചയപ്പെടുത്തിയിരുന്നു.
ഇല്യാനയുടെ ഒട്ടുമിക്ക സിനിമകളിലും താരത്തിന്റെ അരക്കെട്ടിന് പ്രാധാന്യം നല്‍കിയിരുന്നു. പലപ്പോഴും ഇല്യാനയുടെ അരക്കെട്ടിനെക്കുറിച്ചു വലിയ ചര്‍ച്ചകളും നടക്കാറുണ്ടായിരുന്നു. നടിയുടെ മെലിഞ്ഞ അരക്കെട്ട് വിവരിച്ച് കൊണ്ടുള്ള പാട്ടുകള്‍ പോലും സിനിമകളില്‍ ഉണ്ടായിരുന്നു എന്നതും രസകരമായ കാര്യമാണ്. അതിനെക്കുറിച്ച് നടി മുൻപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.
പലപ്പോഴും സംവിധായകന്മാര് എന്റെ അരക്കെട്ടില്‍ മാത്രം ഫോക്കസ് ചെയ്യുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ഇക്കാര്യം പിന്നീട് എനിക്കു തുറന്ന് പറയേണ്ടി വന്നു. എല്ലാ സിനിമകളിലും എന്റെ അരക്കെട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ ഞാന്‍ വളരെ ദുഃഖിതയുമായിരുന്നു. എന്തിനാണ് എല്ലാവരും എന്റെ അരക്കെട്ട് കാണിക്കുന്നതെന്നും അവരോടു ഞാൻ ചോദിച്ചിരുന്നു. എന്റെ ഉള്ളില്‍ മറ്റൊന്നുമില്ലെന്ന മട്ടില്‍ ഇവിടെ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നെ ഏറെ വേദനിപ്പിച്ചു.
പലതവണയായി ഇത് തന്നെ സ്ക്രീനില്‍ കണ്ടപ്പോള്‍ എനിക്ക് തന്നെ നാണം തോന്നി. സ്ഥിരമായി ഒരേ രീതിയില്‍ വന്നതോടെ ഞാന്‍ സംവിധായകര്‍ക്ക് മുന്നറിയിപ്പും നല്കി. ഓരോ തവണയും അങ്ങനെ കാണിക്കരുതെന്ന് ഞാന്‍ അവരോട് ഉറച്ച ശബ്ദത്തില്‍ തന്നെ പറഞ്ഞു. ചിലപ്പോള്‍ എന്റെ അരക്കെട്ട് കാണുമ്പോള്‍ എനിക്കും സന്തോഷം തോന്നാറുണ്ട്. മാത്രമല്ല ഞാന്‍ മെലിഞ്ഞത് വളരെ നല്ലതാണെന്ന തോന്നലും ഉണ്ടായിട്ടുണ്ട്.
പക്ഷേ അത് തെറ്റായ രീതിയില്‍ കാണിക്കുമ്പോഴാണ് വിഷമം തോന്നാറിയത്. വീട്ടിലുള്ള സാഹചര്യങ്ങളില്‍ ഞാൻ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും. പാചകം, പാത്രങ്ങളും വീടും വൃത്തിയാക്കുക, തുടങ്ങി ശരീരത്തിന് ഒരുപാട് വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കാറുണ്ട്. ഇതൊക്കെ നോക്കിയാല്‍ പലര്‍ക്കും ശരീരം ഇതുപോലെ മെലിഞ്ഞിരിക്കാന്‍ സാധിക്കും ഇല്യാന പറഞ്ഞു.