ബോളിവുഡ് സുന്ദരി ഇല്യാന ഡിക്രൂസ് പച്ചക്കറി വാങ്ങാൻ മുംബൈ ബാന്ദ്രയിലെ തെരുവിൽ ഇറങ്ങിയതാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച. ജിമ്മിൽ പോയി മടങ്ങവേ വീട്ടിലേക്ക് അല്പം പച്ചക്കറി വാങ്ങിയേക്കാമെന്ന് താരം തീരുമാനിച്ചു. വഴിയോരത്തെ പച്ചക്കറിക്കടയിലെത്തിയ താരം ഓരോ പച്ചക്കറിയുടെയും വില തിരക്കി ഗുണനിലവാരം ഉറപ്പുവരുത്തിയാണ് വാങ്ങിയത്.
പക്ഷേ താരം കടക്കാരനോട് വിലപേശിയത്രേ. ഇതാണ് സോഷ്യൽമീഡിയയിൽ വിമർശനത്തിന് ഇടയാക്കിയത്. ആഡംബര ജീവിതം നയിക്കുന്ന താരങ്ങളൊക്കെ അന്നന്നത്തെ ആഹാരത്തിനുവേണ്ടി തെരുവിൽ കച്ചവടം നടത്തുന്ന പാവങ്ങളോട് ഇങ്ങനെ വിലപേശരുതെന്നാണ് പലരും വിമർശിക്കുന്നത്. വലിയ സൂപ്പർമാർക്കറ്റിലോ മറ്റോ പോയാണ് താരം പച്ചക്കറി വാങ്ങുന്നതെങ്കിൽ വില പേശുമോയെന്നും അവർ ചോദിക്കുന്നു.