ബോളിവുഡ്, തെന്നിന്ത്യൻ സൂപ്പര്‍ താരം ഇല്യാന ഡിക്രൂസ് ഗര്‍ഭിണിയാണെന്ന വിവരം ആരാധകര്‍ ഏറ്റെടുത്തു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇല്യാന തന്നെയാണ് അമ്മയാകാന്‍ പോകുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്.
താരം അമ്മയാകാന്‍ പോകുന്ന സന്തോഷവാര്‍ത്തയറിഞ്ഞ് ആരാധകരും സുഹൃത്തുക്കളും ആശംസകളുമായി എത്തി.അതേസമയം, കുഞ്ഞിന്റെ അച്ഛനാരാണ് എന്ന ചോദ്യത്തിന് ഇല്യാന പ്രതികരിച്ചില്ല. സ്വകാര്യതയ്ക്കു പ്രാധാന്യം നല്‍കുന്നതിനാണ് ഇക്കാര്യം വെളിപ്പെടുത്താത്തത്.
പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും താരം ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. രണ്ടു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് താരം അമ്മയാകാന്‍ പോകുന്ന കാര്യം ലോകത്തെ അറിയിച്ചത്.
ഒരു കുഞ്ഞുടുപ്പിന്റെയും ലോക്കറ്റിന്റെയും ചിത്രങ്ങളാണ് പങ്കുവച്ചത്. ലോക്കറ്റില്‍ മാമ എന്ന് എഴുതിയിട്ടുമുണ്ട്. കുഞ്ഞിനെ കാണാനായി കൊതിയോടെ കാത്തിരിക്കുന്നുവെന്നും ഇല്യാന.
ഇല്യാനയും നടി കത്രീന കൈഫിന്റെ സഹോദരന് സെബാസ്റ്റ്യനുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സെബാസ്റ്റ്യന്‍ ലണ്ടനിലാണ് താമസം.
നേരത്തെ ഓസ്ട്രേലിയന്‍ ഫോട്ടോഗ്രഫര്‍ ആന്‍ഡ്രു നീബോണുമായി താരം പ്രണയത്തിലായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ബന്ധത്തിനൊടുവില്‍ ഇരുവരും പിരിയുകയായിരുന്നു.