നടി ഇല്യാന ഗർഭിണിയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് നടിയുടെ ഭാഗത്ത് നിന്നു മറുപടിയൊന്നുമില്ലാതിരുന്നതിനാൽ കാര്യം കൂടുതൽ പ്രചാരത്തിലെത്തി. ഒടുവിൽ തന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇല്യാന തന്നെ രംഗത്തെത്തി. താൻ ഗർഭിണിയാണെന്നുള്ള വാർത്ത ഇല്യാന നിഷേധിച്ചിരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താൻ ഗർഭിണിയല്ല എന്ന അടിക്കുറിപ്പിനൊപ്പം നടി ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ നടിയുടെ പേരിൽ പ്രചരിച്ചിരുന്ന വാർത്തകളെല്ലാം തെറ്റാണെന്നുള്ള കാര്യത്തിൽ വ്യക്തത വരികയും ചെയ്തിരിക്കുകയാണ്.
ഇതിന് മുൻപും നടിക്കെതിരേ ഇതുപോലെയുള്ള വാർത്തകൾ വന്നിരുന്നു.ക്രിസ്മസ് സമയത്ത് ചുവന്ന ഡ്രസ് ധരിച്ച് നിൽക്കുന്ന ചിത്രം പുറത്ത് വിട്ടതാണ് നടിയെ ഗോസിപ്പ് കോളങ്ങളിൽ നിറച്ചത്. ആ ഫോട്ടോ കണ്ടതിന് ശേഷം പലരും ഇല്യാന വിവാഹം കഴിക്കാൻ പോവുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്.
തന്റെ കുടുംബജീവിതം എങ്ങനെ തുടങ്ങണമെന്നുള്ള കാര്യങ്ങൾ വ്യക്തിപരമായ കാര്യമാണ്. അതിനൊരു വിശുദ്ധിയുണ്ടെന്നും ഗോസിപ്പ് കോളത്തിലിട്ട് അക്കാര്യം ചർച്ച ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞിരുന്നു. ജീവിതത്തിലെ പവിത്രമായൊരു കാര്യം അതിനുള്ള സമയമാവുന്പോൾ അറിയാക്കാമെന്നും നടി തന്നെ മുൻപ് വ്യക്തമാക്കിയിരുന്നു.