ഇല്യാന ഡിക്രൂസ് ബാത്ത് ടബ്ബില്‍ കിടക്കുന്ന ചിത്രം വൈറലാകുന്നു; നടിയുടെ നഗ്നചിത്രമെടുത്തത് കാമുകന്‍

ileana122ഇന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ താരം ഇല്യാന ഡിക്രൂസിന്റെ നഗ്നചിത്രം വൈറലാകുന്നു. ഇല്യാന ബാത്ത് ടബ്ബില്‍ കിടക്കുന്ന ചിത്രം നടി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഓസ്‌ട്രേലിയക്കാരനും ഫോട്ടോഗ്രാഫറുമായ കാമുകന്‍ ആന്‍ഡ്രൂ നീബോണാണ് ചിത്രം പകര്‍ത്തിയത്. ഒരു ല്ക്ഷത്തിലധികം ലൈക്കുകലാണ് ചിത്രത്തിന് ഇതിനകം ലഭിച്ചത്.

തെലുങ്കിലെ സൂപ്പര്‍ഹിറ്റുകളായ പോക്കിരി ,ജല്‍സ, കിക്ക് തുടങ്ങിയവയിലൂടെയാണ് ഇല്യാന ശ്രദ്ധിക്കപ്പെടുന്നത്. അനുരാഗ് ബസു സംവിധാനം ചെയ്ത ബര്‍ഫിയിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ബര്‍ഫിയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ളഫിലീം ഫെയര്‍ അവാര്‍ഡും ഇല്യാനയ്ക്കു ലഭിച്ചിരുന്നു. പലഭാഷകളിലായി 50ലധികം ചിത്രങ്ങളില്‍ ഇല്യാന അഭിനയിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്രൂ ന്യൂബോണുമായി ഇല്യാന പ്രണയത്തിലാകുന്നത് അഞ്ചുവര്‍ഷം മുമ്പാണ്. അന്നു മുതല്‍ ഇരുവരുമൊന്നിച്ച് പൊതുപരിപാടികള്‍ പങ്കെടുക്കുന്നത് പതിവാണ്. ഇതിനുമുമ്പും ആന്‍ഡ്രൂ പകര്‍ത്തിയ ഹോട്ട് ചിത്രങ്ങള്‍ ഇല്യാന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിട്ടുണ്ടെങ്കിലും പൂര്‍ണമായ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് ഇതാദ്യമായാണ്.

ധീരമായ പോസ്റ്റെന്നു വിശേഷിപ്പിച്ച് ഒട്ടേറെപ്പേര്‍ ഈ ബാത്ത്ടബ്ബ് ചിത്രത്തെ അനുകൂലിക്കുമ്പോഴും പലരും ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.  കമന്റു ചെയ്യാനുള്ള മാര്‍ഗം നടി ബ്ലോക്ക് ചെയ്തതോടെ ചിത്രത്തിനു പൊങ്കാലയിടാമെന്ന പ്രതീക്ഷയിലെത്തിയവര്‍ നിരാശരായി. തന്റെ വ്യക്തിപരമായ വിഷയങ്ങളില്‍ പ്രേക്ഷകര്‍ പറയുന്നത് താന്‍ കാര്യമാക്കാറില്ലെന്ന് മുമ്പൊരഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു. എന്തായാലും ഇതോടെ ഇന്‍സ്്റ്റഗ്രാമില്‍ ഇല്യാനയെ പിന്തുടരുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

Related posts