കി​രീ​ടപോ​രാ​ട്ട​ത്തില്‍ ഗോ​കു​ലം x ഡെം​പോ

കോ​​​ഴി​​​ക്കോ​​​ട്: ഐ​​​ലീ​​​ഗ് സീ​​​സ​​​ണി​​​ലെ ആ​​വേ​​​ശ​​​ക​​​ര​​​മാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​നു കോ​​​ഴി​​​ക്കോ​​​ട് വേ​​​ദി​​​യാ​​​കു​​​ന്നു. നാളെ വൈ​​​കു​​ന്നേ​​രം നാ​​​ലി​​​നു കോ​​​ഴി​​​ക്കോ​​​ട് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഗോ​​​കു​​​ലം കേ​​​ര​​​ള എ​​​ഫ്‌​​​സി ഡെം​​​പോ എ​​​സ്‌​​സി ​ഗോ​​​വ​​​യെ നേ​​​രി​​​ടും.

ഗോ​​​കു​​​ല​​​ത്തി​​​ന്‍റെ കി​​​രീ​​​ട​​മോ​​​ഹ​​​ത്തി​​​ന് ഈ ​​​മ​​​ത്സ​​​രം നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​ണ്. മൂ​​​ന്നാം ലീ​​​ഗ് കി​​​രീ​​​ട​​​വും ഇ​​​ന്ത്യ​​​ന്‍ സൂ​​​പ്പ​​​ര്‍ ലീ​​​ഗി​​​ലേ​​​ക്കു​​​ള്ള സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​വു​​​മാ​​​ണു ഗോ​​​കു​​​ലം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. 21 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ 37 പോ​​​യി​​​ന്‍റു​​​മാ​​​യി ഗോ​​​കു​​​ലം നി​​​ല​​​വി​​​ല്‍ ലീ​​​ഗ് പ​​​ട്ടി​​​ക​​​യി​​​ല്‍ ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​ണ്. ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ള്ള ച​​​ര്‍​ച്ചി​​​ല്‍ ബ്ര​​​ദേ​​​ഴ്‌​​​സി​​​ന് 39 പോ​​​യി​​​ന്‍റു​​​ണ്ട്. കി​​​രീ​​​ട​​​ത്തി​​​നാ​​​യു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ന​​​ത്തു​​​ന്ന മൂ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​രാ​​​യ ക​​​ശ്മീ​​​ര്‍ എ​​​ഫ്‌​​​സി​​​ക്ക് 36 പോ​​​യി​​​ന്‍റാ​​​ണു​​​ള്ള​​​ത്.

കോ​​​ഴി​​​ക്കോ​​​ട് സ്‌​​​റ്റേ​​​ഡി​​​യം ഗ്രൗ​​​ണ്ടി​​​ല്‍ മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ന്ന അ​​​തേ​​സ​​​മ​​​യ​​​ത്തു​​​ത​​​ന്നെ ശ്രീ​​​ന​​​ഗ​​​റി​​​ല്‍ ച​​​ര്‍​ച്ചി​​​ല്‍ ബ്ര​​​ദേ​​​ഴ്‌​​​സ് എ​​​ഫ്സി ​ഗോ​​​വ​​​യും റി​​​യ​​​ല്‍ ക​​​ശ്മീ​​​ര്‍ എ​​​ഫ്‌​​​സി​​​യും ഏ​​​റ്റു​​​മു​​​ട്ടും. ഗോ​​​കു​​​ലം കേ​​​ര​​​ള എ​​​ഫ്സി​​​ക്ക് കി​​​രീ​​​ടം നേ​​​ട​​​ണ​​​മെ​​​ങ്കി​​​ല്‍ ഡെം​​​പോ എ​​​സ്‌​​സി ​ഗോ​​​വ​​​യെ ഗോ​​​കു​​​ലം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ച​​​ര്‍​ച്ചി​​​ല്‍ ബ്ര​​​ദേ​​​ഴ്സ് റി​​​യ​​​ല്‍ ക​​​ശ്മീ​​​ര്‍ എ​​​ഫ്സി​​​യോ​​​ടു തോ​​​ല്‍​ക്കു​​​ക​​​യും വേ​​​ണം.

റി​​​യ​​​ല്‍ ക​​​ശ്മീ​​​ര്‍ എ​​​ഫ്സി ച​​​ര്‍​ച്ചി​​​ല്‍ ബ്ര​​​ദേ​​​ഴ്സി​​​നെ 3-0 എ​​​ന്ന മാ​​​ര്‍​ജി​​​നി​​​ല്‍ തോ​​​ല്‍​പ്പി​​​ക്കു​​​ക​​​യും ഡെം​​​പോ എ​​​സ്‌​​സി ​ഗോ​​​വ​​​യോ​​​ടു ഗോ​​​കു​​​ലം തോ​​​ല്‍​ക്കു​​​ക​​​യും ചെ​​​യ്താ​​​ല്‍ കി​​​രീ​​​ടം റി​​​യ​​​ല്‍ കാ​​​ഷ്മീ​​​രി​​​നു നേ​​​ടാ​​​നാ​​​യേ​​​ക്കും. അ​​​തേ​​​സ​​​മ​​​യം, റി​​​യ​​​ല്‍ കാ​​ഷ്മീ​​​ര്‍ എ​​​ഫ്സി​​​ക്കെ​​​തി​​​രാ​​​യ ഒ​​​രു സ​​​മ​​​നി​​​ല​​​യോ വി​​​ജ​​​യ​​​മോ മാ​​​ത്രം മ​​​തി ച​​​ര്‍​ച്ചി​​​ല്‍ ബ്ര​​​ദേ​​​ഴ്സ് എ​​​ഫ്സി ഗോ​​​വ​​​യ്ക്കു കി​​​രീ​​​ടം ഉ​​​റ​​​പ്പി​​​ക്കാ​​​ന്‍.

ഇ​​​തു ചാ​​​മ്പ്യ​​​ന്മാ​​​രെ നി​​​ര്‍​ണ​​​യി​​​ക്കു​​​ന്ന​​​തി​​​ല്‍ അ​​​വ​​​രു​​​ടെ മ​​​ത്സ​​​ര​​​ത്തെ നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​ക്കു​​​ന്നു. അ​​​തി​​​നാ​​​ല്‍ത്ത​​​ന്നെ ഈ ​​​ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ളും ലീ​​​ഗി​​​ലെ​​ത​​​ന്നെ ഏ​​​റ്റ​​​വും നി​​​ര്‍​ണാ​​​യ​​​ക മ​​​ത്സ​​​ര​​​മാ​​​യി മാ​​​റു​​​ക​​​യാ​​​ണ്.​

ലീ​​​ഗി​​​ല്‍ മു​​​ന്‍​പ് ഡെം​​​പോ എ​​​സ്‌​​സി​യെ ​​നേ​​​രി​​​ട്ട ഗോ​​​കു​​​ലം 1 -0 മാ​​​ര്‍​ജി​​​നി​​​ല്‍ ജ​​​യി​​​ച്ചി​​​രു​​​ന്നു. പോ​​​യി​​​ന്‍റ് ടേ​​​ബി​​​ളി​​​ല്‍ ഒ​​​ന്‍​പ​​​താം സ്ഥാ​​​ന​​​ത്താ​​​ണ് അ​​വ​​​രി​​​പ്പോ​​​ള്‍. ഗോ​​​കു​​​ലം മു​​​മ്പ് ര​​​ണ്ടു​​​ത​​​വ​​​ണ ഐ​​​ലീ​​​ഗ് ട്രോ​​​ഫി ഉ​​​യ​​​ര്‍​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ആ ​​​സ​​​മ​​​യ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ സൂ​​​പ്പ​​​ര്‍ ലീ​​​ഗി​​​ലേ​​​ക്കു​​​ള്ള (ഐ​​​എ​​​സ്എ​​​ല്‍) സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം നി​​​ല​​​വി​​​ല്‍ വ​​​ന്നി​​​ട്ടി​​​ല്ലാ​​​യി​​​രു​​​ന്നു.

Related posts

Leave a Comment