തിരുവനന്തപുരം: വീട് വിട്ട് മക്കളെ ഉപേക്ഷിച്ച് കാമുകൻമാരോടൊപ്പം യുവതികൾ പോയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുവതികളെ മക്കളെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത് കാമുകൻമാരാണെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നിരവധി സ്ത്രീകളെ ഇവർ വലയിലാക്കിയിട്ടുണ്ടെന്നും പലരെയും കൂട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ടിരുന്നുവെന്നും പോലീസിന്റെ ചോദ്യം ചെയ്യലിൽ യുവാക്കൾ വെളിപ്പെടുത്തി.
ഭർത്താക്കൻമാർ വിദേശത്തുള്ള സ്ത്രീകളെയാണ് ഇവർ കൂടുതൽ കെണിയിൽപ്പെടുത്തുന്നത്. ഇത്തരക്കാരിൽ നിന്നും പണം വാങ്ങിയശേഷം അവരെ വിനോദസഞ്ചാര സുഖവാസ കേന്ദ്രങ്ങളിൽ താമസിപ്പിക്കുകയായിരുന്നു ഇവരുടെ പ്രധാന വിനോദം.
അറസ്റ്റിലായ യുവാക്കളെ ചോദ്യം ചെയ്തതിലൂടെയാണ് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. വർക്കല രഘുനാഥപുരം ബിഎസ് മൻസിലിൽ ഷാൻ ഷൈൻ (38), കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോട് മീനത്തോട്ടത്തിൽ വീട്ടിൽ റിയാസ് (44) എന്നിവരെയാണ് രണ്ട് യുവതികൾക്കൊപ്പം പള്ളിക്കൽ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
കുറച്ചുകാലം കൂടെ താമസിച്ച ശേഷം
ഷൈൻ ഭർതൃമതികളും കുട്ടികളുമുള്ള അഞ്ച് യുവതികളെ വിവാഹം കഴിച്ചിട്ടുണ്ടെ ന്ന് പോലീസ് പറഞ്ഞു. കുറച്ച് കാലം കൂടെ താമസിച്ച ശേഷം മുങ്ങുന്നതാണ് ഇയാളുടെ രീതി. പല സ്ത്രീകളിലും ഇയാൾക്ക് കുട്ടികളുണ്ടെ ന്നും പോലീസ് പറഞ്ഞു.
ഇയാൾക്കെതിരെ ഏനാത്ത്, എഴുകോണ് എന്നി പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. റിയാസിന്റെ പേരിൽ പത്തോളം കേസുകൾ നിലവിലുണ്ട്.
റിയാസിന്റെ പേരിൽ കരുനാഗപ്പള്ളി, നൂറനാട്, ചവറ, പോത്തൻകോട്, ശൂരനാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പോത്തൻകോട്ട് അച്ഛനെയും മകളെയും ആക്രമിച്ച കേസിലെ പ്രതികളെ കരുനാഗപ്പള്ളിയിലെ ഒളിസങ്കേതത്തിൽ പാർപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തത് റിയാസാണെന്ന് പോലീസ് പറഞ്ഞു.
ഗുണ്ടാ ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ള റിയാസ് കരുനാഗപ്പള്ളിയിലെ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. വശീകരിച്ചെടുക്കുന്ന സ്ത്രീകളെ കുറച്ച് കാലം കഴിയുന്പോൾ ഉപേക്ഷിക്കും. പിന്നീട് പുതിയ സ്ത്രീകളെ കണ്ടെ ത്തുകയായിരുന്നു പതിവ്.
നാല് കുട്ടികളെ ഉപേക്ഷിച്ച് കാമുകൻമാരോടൊപ്പം പോയതിനെ തുടർന്നാണ് ബാലനീതി വകുപ്പ് പ്രകാരം യുവതികളെയും പോലീസ് അറസ്റ്റ് ചെയ്തത്.ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ കുറ്റാലത്തെ ലോഡ്ജിൽ നിന്നും നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്സൂർ, മൈസൂർ, ഊട്ടി എന്നിവിടങ്ങളിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
രണ്ട് ലക്ഷം രൂപ നൽകിയാൽ
യുവതികളെ കണ്ടെ ത്താൻ സഹായം തേടി ബന്ധുക്കൾ പ്രതികളെ സമീപിച്ചിരുന്നു. രണ്ട് ലക്ഷം രൂപ നൽകിയാൽ അന്വേഷിച്ച് കണ്ടെത്തി കൊടുക്കാമെന്ന് ഇവർ ബന്ധുക്കളോട് പറഞ്ഞിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെ ത്തിയത്.
യുവതികൾ ഇവരുടെ കസ്റ്റഡിയിലുള്ളപ്പോഴാണ് അവരെ കണ്ടെ ത്താൻ സഹായിക്കാമെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടത്.