പ്രണയിതാവിനോടുളള സ്നേഹം പ്രകടമാക്കുന്ന രംഗത്തിൽ പൂർണനഗ്നയായി അഭിനയിച്ചു ബോളിവുഡ്-സൗത്ത് ഇന്ത്യസിനിമാ ലോകത്തെ ഞെട്ടിച്ചു താരസുന്ദരി ഇല്യാന ഡിക്രൂസ്. പ്രഫഷണലിസത്തിനും കഥാപാത്രത്തിനു വേണ്ടി എന്ത് സാഹസത്തിനും മുതിരുന്ന താരങ്ങൾ ഇപ്പോൾ ചുരുക്കമാണ് എന്നാണു പൊതുവിലുള്ള വിലയിരുത്തൽ. എന്നാൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പ്രണയിതാവിനോടുളള വിശ്വാസം പ്രകടമാക്കുന്ന രംഗത്ത് പൂർണനഗ്നയായി അഭിനയിച്ച് ഞെട്ടിച്ചിരിക്കുകയാണ് നടി ഇല്യാന ഡിക്രൂസ്.
മിലൻ ലുത്രിയ സംവിധാനം ചെയ്യുന്ന അജയ് ദേവ്ഗണ് നായകനായ ബാദ്ഷാ ഹോ എന്ന ചിത്രത്തിലാണ് ഇല്യാനയുടെ ഈ രംഗമുളളത്.സിനിമയുടെ ട്രെയിലറിൽ ഈ രംഗം കണ്ടതോടെ സിനിമയും ഇല്യാനയും ഏറെ ചർച്ചയായിരുന്നു. തുടർന്നാണ് അജയ് ദേവ്ഗണിന് മുന്നിൽ നഗ്നയാകാനുളള തീരുമാനം തന്റേതായിരുന്നുവെന്ന് വെളിപ്പെടുത്തി നടി രംഗത്തെത്തിയത്.
തനിക്കും അജയ് ദേവ്ഗണിനുമിടയിലുള്ള കെമിസ്ട്രി മികച്ച രീതിയിൽ തന്നെ സിനിമയിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും അജയ്യുടെ കണ്ണുകൾ പോലും ഒരുപാട് കഥകൾ പറയുമെന്നും ഇല്യാന പറയുന്നു.അജയ്ക്കൊപ്പം അഭിനയിക്കുന്പോൾ അറിയാതെ നമ്മളും ആ കഥാപാത്രമായി മാറിപ്പോവും. കാമുകനോടുള്ള വിശ്വാസം കാണിക്കാൻ ജാക്കറ്റ് ഉൗരി അഭിനയിക്കാം എന്ന ഐഡിയ തന്റേതാണെന്നും നടി പറഞ്ഞു. അതിൽ തെറ്റായി ഒന്നും തോന്നിയില്ലെന്നും ആ രംഗം അത്രയേറെ ജനങ്ങളെ ആകർഷിക്കുമെന്ന് ഉറപ്പാണെന്നും ഇല്യാന പറയുന്നു.
അധികം ഇഴുകിച്ചേർന്നുള്ള രംഗങ്ങളിലൊന്നും ഇതിന് മുൻപ് ഞാൻ അഭിനയിച്ചിട്ടില്ല. ചുംബന രംഗങ്ങൾ പോലും ഒഴിവാക്കിയിട്ടുണ്ട്. പക്ഷെ ബാദുഷയിൽ ആ പ്രണയത്തെ കണ്വിൻസ് ചെയ്യാൻ ഇതിലും മികച്ച ഒരു സാധ്യത ഇല്ല എന്ന് തോന്നി. അജയ് ദേവ്ഗണിനെ പോലെ ഒരു നടനൊപ്പം ഇത്തരമൊരു രംഗം അഭിനയിക്കുന്നതിലെ കംഫർട്ട് ലെവൽ എനിക്കുണ്ടായിരുന്നു. ആ രംഗം ചിത്രീകരിച്ചു കഴിഞ്ഞ് ജാക്കറ്റുമായി സഹായി വരുന്നതു വരെ തന്നെ പൊതിഞ്ഞ് സംരക്ഷിച്ചു നിർത്തിയത് അജയ് ദേവ്ഗണ് ആയിരുന്നു-ഇല്യാന പറയുന്നു.നടിയുടെ പ്രഫഷണലിസത്തിനെയും സിനിമയോടുള്ള സത്യസന്ധമായ സമീപനത്തെയും അഭിനന്ദിച്ചു കൊണ്ട് നിരവധി കമന്റുകളാണ് തനിക്ക് ഇതിനകം ലഭിച്ചതെന്നും നടി പറയുന്നു.