ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും നിറയെ ആരാധകരുള്ള പ്രിയപ്പെട്ട നടിയാണ് ഇല്യാന ഡിക്രൂസ്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു താരം ഒരാണ്കുഞ്ഞിന് ജന്മം നല്‍കിയത്.
കോവ ഫീനിക്സ് ഡോളന്‍ എന്നാണ് കുഞ്ഞിനു പേര് നൽകിയിരിക്കുന്നത്. എന്നാല്‍ കുഞ്ഞിന്റെ അച്ഛനെക്കുറിച്ചുളള വിവരങ്ങള്‍ നടി ഇതുവരെ പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ താന്‍ സിംഗിൾ പേരന്റല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഇന്സ്റ്റഗ്രാമിലൂടെയുളള ആരാധകന്റെ ചോദ്യത്തിനായിരുന്നു ഇല്യാനയുടെ മറുപടി.
കുഞ്ഞിനെ എങ്ങനെയാണ് ഒറ്റയ്ക്ക് നോക്കുന്നത് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. തന്റെ പങ്കാളി മൈക്കിള്‍ ഡോളിനൊപ്പമുളള ചിത്രത്തിനൊപ്പം താന്‍ സിംഗിള്‍ പേരന്റല്ലെന്ന് താരം വ്യക്തമാക്കി.
താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ ഇല്യാന രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നു. വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായതാണ് വിമർശനങ്ങൾക്കു കാരണമായത്. എന്നാല്‍ ഇതൊന്നും താരത്തെ ബാധിച്ചിരുന്നില്ല. തന്റെ ഗര്‍ഭകാല അനുഭവങ്ങള്‍ ഇല്യാന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.