തെന്നിന്ത്യൻ താരം ഇല്യാന ഡിക്രൂസിന്റെ വിവാഹം കഴിഞ്ഞോയെന്ന സന്ദേഹത്തിലാണ് ആരാധകർ. ക്രിസ്മസ് ദിനത്തിൽ ഇല്യാന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകരിൽ ചിന്താക്കുഴപ്പമുണ്ടാക്കിയിരിക്കുന്നത്. അലങ്കരിച്ച ക്രിസ്മസ് ട്രീക്ക് പുറംതിരിഞ്ഞു നിൽക്കുന്ന ചിത്രമാണ് ഇല്യാന പോസ്റ്റ് ചെയ്തത്.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിസ്മസ്കാലം എന്ന് തുടങ്ങുന്ന അടിക്കുറിപ്പുള്ള ചിത്രത്തിൽ ഫോട്ടോ എടുത്തത് ഹബ്ബി എന്ന് പറയുന്നുണ്ട്. കൂടാതെ ചിത്രത്തിൽ ഫോട്ടോഗ്രാഫറായ ആൻഡ്രൂ നീബോണിനെ ടാഗ് ചെയ്തിട്ടുമുണ്ട്. ഇല്യാനയും ആൻഡ്രൂവും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. മാത്രമല്ല, ആൻഡ്രൂവുമായുള്ള പ്രണയം പല തവണ ഇല്യാന തന്നെ തുറന്നു സമ്മതിച്ചിട്ടുള്ളതുമാണ്.