‘എന്നെക്കൊണ്ടിത് ചെയ്യിച്ചതാ’ പോലീസ് ജീപ്പില്‍ കയറുംമുമ്പ് പള്‍സര്‍ സുനി വിളിച്ചുപറഞ്ഞു, അജ്ഞാതനെ കേന്ദ്രീകരിച്ചുള്ള ദുരൂഹത കൂടുന്നു

pulsar suni 3നടിയെ അപമാനിച്ച കേസിലെ ഗൂഡാലോചന വാദത്തിന് കൂടുതല്‍ തെളിവുകള്‍. കോടതിയില്‍ നിന്ന് പോലീസ് ജീപ്പിലേക്ക് പള്‍സര്‍ സുനിയെ വലിച്ചിഴച്ചു കയറ്റുമ്പോള്‍ സുനി വിറയാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു, ‘എന്നെക്കൊണ്ടിത് ചെയ്യിച്ചതാ’. സുനിയുടെ ആദ്യപ്രതികരണം തന്നെ പോലീസുകാരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. സുനിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത് ഈ കൃത്യത്തിന് പിന്നില്‍ മറ്റാരുടെയോ കൈകള്‍ ഉണ്ട് എന്നത് തന്നെയാണ്.

എറണാകുളത്ത് എസിജെഎം കോടതിയില്‍ ഉച്ചക്ക് ഒന്നേകാലോടെ കീഴടങ്ങാനെത്തിയ പ്രതികളെയാണ് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. പോലീസിന്റെ കണ്ണുവെട്ടിച്ച് സുനിയും വിജേഷും മജിസ്‌ട്രേറ്റിന്റെ ചേംബറിലെത്തുകയായിരുന്നു. ഉച്ചഭക്ഷണത്തിന് വേണ്ടി കോടതി പിരിഞ്ഞ സമയത്താണ് ഇവര്‍ ചേംബറിലെത്തിയത്. മജിസ്‌ട്രേറ്റ് വരുന്നതും കാത്ത് ഇരുവരും കോടതി വരാന്തയില്‍ നിന്ന പ്രതികളെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികളെ തിരിച്ചറിഞ്ഞതോടെയാണ് പോലീസ് എത്തിയത്. കോടതി മുറിയില്‍ കയറി അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ സെന്‍ട്രല്‍ സിഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘം വലിച്ചിഴച്ച് കൊണ്ടു പോകുകയായിരുന്നു.

ആലുവ പോലീസ് ക്ലബ്ബിലെത്തിച്ചു ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സുനിയേയും കൂടെ പിടിയിലായ വിജേഷിനേയും ചേ്ാദ്യംചെയ്യുകയാണ്. ചോദ്യംചെയ്യലിലും പ്രതി ഇക്കാര്യം ആവര്‍ത്തിച്ചതായ സൂചനകളും പുറത്തുവരുന്നുണ്ട്. ചോദ്യംചെയ്യലില്‍ സുനിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ വരുംദിവസങ്ങളില്‍ ഈ ഗൂഢാലോചനയിലേക്കാവും പോലീസ് അന്വേഷണം നീളുകയെന്നും ഉറപ്പായിക്കഴിഞ്ഞു.

Related posts