ഖുശ്ബു എന്നൊരു പേരു കൂടിയെ വരാന്‍ ഉണ്ടായിരുന്നുള്ളൂ. വണ്ണം വച്ചതുകൊണ്ടു ഖുശ്ബു എന്നാണ് പലരും പറയുന്നത്. ഇത്തിരി മെലിഞ്ഞിരുന്ന സമയത്ത് കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന് പറഞ്ഞു.
വണ്ണം ഇത്തിരി കൂടിയും കുറഞ്ഞും നിന്ന സമയത്ത് മഞ്ജു ചേച്ചിയോട് താരതമ്യം ചെയ്തു. മെലിഞ്ഞിരുന്ന സമയത്ത് ആനി ചേച്ചിയുടെ സാമ്യമുണ്ടെന്ന് പറഞ്ഞു.
ഞാന്‍ എപ്പോഴും സംസാരിച്ചിരിക്കുന്ന ആളാണ്. വീട്ടില്‍ അമ്മ നന്നായി സംസാരിക്കും. അച്ഛന് അത്ര നന്നായി സംസാരിക്കില്ല. ഒരുപാട് സംസാരിക്കുമ്പോള്‍ അമ്മ നിര്‍ത്താന്‍ പറയാറുണ്ട്.
എന്റെ പൊന്ന് വീണേ… നീ ഒന്ന് നിര്‍ത്തുമോ, എനിക്ക് ഛര്‍ദ്ദിക്കാന്‍ വരുന്നുണ്ട് എന്ന്. കാരണം താനിങ്ങനെ നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരിക്കുകയല്ലെ. എന്നിട്ടും നന്നായില്ല. എന്ത് ചെയ്യാം കോട്ടയംകാരിയായിപ്പോയില്ലേ. –വീണ നായർ