തൃശൂർ: ഫുട്ബോൾ താരം ഐ.എം.വിജയന്റെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു. ചെന്പുക്കാവ് ഐനിവളപ്പിൽ മണിയുടേയും കൊച്ചമ്മുവിന്റെയും മൂത്തമകൻ കൃഷ്ണൻ (വിജു-52) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി പത്തിന് തൃശൂർ വടക്കേസ്റ്റാൻഡിൽ വച്ച് വിജു സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ വിജുവിനെ ബൈക്കിൽ ഒപ്പമുണ്ടായിരുന്ന എആർ ക്യാന്പിലെ പോലീസുകാരനായ ലിഗേഷും വടക്കേ സ്റ്റാൻഡിലുണ്ടായിരുന്നവരും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നുപുലർച്ചെ ഒന്നരയോടെ മരിച്ചു. ലതയാണ് വിജുവിന്റെ ഭാര്യ. മക്കൾ: കാവ്യ കിരണ്‍, കൈലാസ് .