ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഐ.എം. വിജയനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറെടുക്കുന്നു. തൃശൂരില്‍ നിന്ന് വിജയനെ ലോക്‌സഭയിലേക്ക് അയയ്ക്കാനാണ് പാര്‍ട്ടിയുടെ നീക്കം. കോണ്‍ഗ്രസിന്റെ നീക്കത്തോട് വിജയന്‍ സമ്മതം മൂളിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. കേരള പോലീസില്‍ ഉദ്യോഗസ്ഥനായ വിജയന്‍ പക്ഷേ മത്സരിക്കില്ലെന്ന് അദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
കോട്ടയത്ത് ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണി മത്സരരംഗത്തേക്ക് വരുമെന്നാണ് സൂചന. അടുത്തിടെയായി നിഷ കോട്ടയത്ത് പൊതുപരിപാടികളില്‍ സജീവമാണ്. കെ.എം. മാണിക്കും നിഷ മത്സരിക്കുന്നതിനോടാണ് താല്പപര്യം. മറ്റാരു സ്ഥാനാര്‍ഥിയായി വന്നാലും കാലുവാരല്‍ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം.
എ സമ്പത്ത് ജയിച്ചു കൊണ്ടിരിക്കുന്ന ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെയാകും യുഡിഎഫ് ഇറക്കുക. ഇവിടെ സിപിഎം സമ്പത്തിനെ തന്നെ വീണ്ടും പരീക്ഷിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സിപിഎമ്മിന്റെ മറ്റൊരു കോട്ടയായ പാലക്കാട്ട് ഷാഫി പറമ്പിലിനെ മത്സരിപ്പിച്ചേക്കാനും സാധ്യതയുണ്ട്. എംബി രാജേഷിനെതിരേ യുവനേതാവ് വരുന്നത് വോട്ടില്‍ കാര്യമായ വ്യത്യാസം വരുത്തുമെന്നും ജയസാധ്യത ഉണ്ടെന്നും കണക്കാക്കപ്പെടുന്നു.