ലോക്ഡൗണ്‍ കാലത്ത് നിരവധി അസാധാരണ സംഭവങ്ങളാണല്ലേ ലോകത്തെങ്ങുമുണ്ടായത്. വിവാഹമോചനങ്ങളും ഗാര്‍ഹിക പീഡനങ്ങളുമൊക്കെ വര്‍ധിച്ച സമയം കൂടിയായിരുന്നു ഇത്.
അടി,ഇടി,മോചനം
യൂറോപ്പിലാണ് സംഭവം. ഭാര്യയും ഭര്‍ത്താവും മക്കളുമാണ് കഥാപാത്രങ്ങള്‍. അറുപത്തിആറുകാരനായ പീറ്റര്‍ കോപ്ലാന്റ് സൗദി അറേബ്യയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.
കോവിഡ് കാലത്ത് വീട്ടില്‍ തിരിച്ചെത്തിയ പീറ്ററിനെ ഭാര്യ മരിയയും മക്കളും വീട്ടിലേക്ക് സ്വീകരിച്ചരീതിയിലെ അതൃപ്തിയാണ് സംഭവങ്ങളുടെയൊക്കെ തുടക്കത്തിന് കാരണം.
അങ്ങനെ നിരവധി പ്രശ്നങ്ങള്‍ക്കൊടുവില്‍ മുപ്പത്തിമൂന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതം മരിയയും പീറ്ററും അവസാനിപ്പിച്ചു.
അടുക്കളയില്‍ നിയന്ത്രണം
പീറ്റര്‍ ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തിയത് അടുക്കളയിലാണ്. ഭാര്യയ്ക്കും മക്കള്‍ക്കും അടുക്കള ഉപയോഗത്തിനായി ഒരു ടൈംടേബിളങ്ങ് ഉണ്ടാക്കി.
കൂടാതെ വീട്ടിലുള്ളവരെല്ലാം തന്നില്‍ നിന്നും അഞ്ച് മീറ്റര്‍ അകലവും പാലിക്കണം. ഇതിനു പുറമേ തനിക്ക് ഇഷ്ടപ്പെടാത്ത കാര്യം എന്തോ ചെയ്തതിന് ഭാര്യയെ കഴിഞ്ഞ ഓഗസ്റ്റില്‍ രണ്ട് തവണ ആക്രമിക്കുകയും ചെയ്തു.
എന്തായാലും കേസ് കോടതിയില്‍ എത്തിയിരിക്കുകയാണ്.ബലപ്രയോഗത്തിനും മോശമായ പെരുമാറ്റത്തിനും ആക്രമണത്തിനും ശിക്ഷിക്കപ്പെട്ട അദ്ദേഹത്തിന്റെ ശിക്ഷ അടുത്ത മാസം വിധിക്കുമെന്നാണ് കോടിതി പറഞ്ഞിരിക്കുന്നത്. അതുവരെ കോപ്ലാന്റിനെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.
എക്സ്റ്റേര് മജിസ്ട്രേറ്റ കോടതിയാണ് കോപ്ലാന്റിനെ കുറ്റക്കാരനാണെന്നു കണ്ടെത്തിയിരിക്കുന്നത്.
എല്ലാവര്ക്കും ് വളരെ ബുദ്ധിമുട്ടുള്ള ഒരു കാലഘട്ടമാണെന്നും ആ സമയത്തെ ഈ പ്രവര്‍ത്തനം കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്നാണ് എക്സ്റ്റെർ കോടതിയിലെ ജസ്റ്റ്സ് ഫോര്‍ പീസ് പറയുന്നു.
ഇതൊക്കെ ഒരു പ്രശ്നമാണോ
തന്നോട് പാലിക്കേണ്ട അഞ്ച് മീറ്റര്‍ അകലത്തെക്കുറിച്ചും അടുക്കളയിലെ ടൈംടേബിളിനെക്കുറിച്ചുമൊക്കെ കോപ്ലാൻ ഭാര്യക്ക് ഒരു വിശദമായ ഇമെയില്‍ അയച്ചിരുന്നു.
കൂടുതല്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ഈ ആവശ്യങ്ങള്‍ അംഗീകരിച്ചതായി മരിയ പറഞ്ഞു.
എന്നിരുന്നാലും, കോപ്ലാന്റെ മനോഭാവവും പെരുമാറ്റവും വേര്‍പിരിയലിനുള്ള പ്രായോഗികമായ സമീപനമല്ലെന്നും’ ഭയപ്പെടുത്തുന്നതും ആധിപത്യം സ്ഥാപിക്കുന്നതാണെന്നുമാണ് കോടതി പറഞ്ഞത്.
മകനുമായും പ്രശ്നം
ഒരു ദിവസം പീറ്റര്‍ അടുക്കള ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫ്രിഡ്ജില്‍ നിന്നും എന്തോ എടുക്കാനായി അടുക്കളയിലെത്തിയ മകനുമായും പീറ്റര്‍ വഴക്കുണ്ടാക്കി. ഇതില്‍ ഇടപെട്ട ഭാര്യയെ പുറകോട്ട് തള്ളി.
ഇതോടെ മകന് കയ്യിലിരുന്ന ഫാന്റയുടെ കുപ്പി ഉപയോഗിച്ച് പീറ്ററിനെ എറിഞ്ഞു.നിയമങ്ങള്‍ അനുസരിച്ച്, കുട്ടികള്‍ മുറിയിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് അടുക്കള വാതിലില്‍ മുട്ടുക എന്ന നിയമം ഉണ്ടായിരുന്നു അത് പാലിക്കാത്തതാണ് പീറ്ററിനെ പ്രകോപിതനാക്കിയതെന്ന ദമ്പതികളുടെ 21 കാരിയായ മകള്‍ പറഞ്ഞു.
അഞ്ച് മീറ്റര്‍ വരെ അകലം നീട്ടുന്നതിന് മുമ്പ ് രണ്ട് മീറ്റര്‍ നിയമം അവതരിപ്പിച്ചിരുന്നുവെന്നും അവള് പറഞ്ഞു.
അടുക്കള ഉപയോഗിക്കുന്നതിന് തന്റെ കുടുംബത്തിന് നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ സമയമുണ്ടായിരുന്നുവെന്നും ബാക്കി തനിക്കാണെന്നും ‘ധാരാളം മുറികളുള്ള വീട്ടില്‍ ‘എനിക്ക് ഒരു മുറി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഡ്രസിങ് റൂമും മാസ്റ്റര്‍ ബെഡ്റൂമും അതായിരുന്നു എന്റെ പ്രദേശം.
കുടുംബത്തിന് അനുവദിച്ച സമയത്തിന് പുറത്ത് ലഘുഭക്ഷണവും കാപ്പിയും ഉണ്ടാക്കാന്‍ കഴിയുന്ന ഒരു ചെറിയ അടുക്കളയും വീടിനുണ്ടായിരുന്നുവെന്നും പകരം ‘എന്റെ ഇടം ആക്രമിച്ചതായാണ് കോംപ്ലാന്റെ പരാതി.