തിരുവനന്തപുരം: മുൻ ഇമാമിനെതിരെ ലൈംഗീക പീഡനത്തിനിരയായ പെണ്‍കുട്ടി മൊഴി നൽകി. ശിശുക്ഷേമ സമിതിക്ക് മുൻപാകെയാണ് പെണ്‍കുട്ടി മൊഴി നൽകിയത്. ഇമാം ഷെഫീഖ് ഖാസിമി പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നൽകി.
പീഡനം വൈദ്യപരിശോധനയിലും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ശിശുക്ഷേമസമിതി വൃത്തങ്ങൾ വ്യക്തമാക്കി. പെണ്‍കുട്ടിയെ വിജനമായ പ്രദേശത്തേക്ക് ഇമാം ഷെഫീഖ് ഖാസിമി കൊണ്ട് പോയത് മനപ്പൂർവമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ മൊഴിയിൽ പറയുന്നു. പെണ്‍കുട്ടിയുടെ മൊഴി ഉൾപ്പെടെയുള്ള റിപ്പോർട്ട് ശിശുക്ഷേമ സമിതി അധികൃതർ പോലീസിന് കൈമാറും.
പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാം ഷെഫീഖ് ഖാസിമി പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോകുകയായിരുന്നു. ഇമാമിനെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.