മുംബൈ: അമിത ഭാരത്തിന് ചികിത്സ തേടി ഈജിപിതിൽനിന്നും ഇന്ത്യലെത്തിയ ഇമാൻ അഹമ്മദ് ആശുപത്രി വിട്ടു. മുംബൈയിലെ സെയ്ഫി ആശുപത്രിയിലെ ചികിത്സക്കൊടുവിൽ ശരീരഭാരം പകുതിയായി കുറച്ച ശേഷമാണ് ഇമാൻ കൂടുതൽ ചികിത്സകൾക്കായി യുഎഇയിലേക്ക് തിരിച്ചത്. യുഎഇയിലെ വിപിഎസ് ബുർജീൽ ആശുപത്രിയിലേക്കാണ് ഇമാനെ മാറ്റിയത്.
ഇന്ത്യയിൽ എത്തിയപ്പോൾ 500 കിലോ ആയിരുന്നു ഇമാന്റെ ശരീരഭാരം. സെയ്ഫിയിലെ ചികിത്സകൾക്കൊടുവിൽ ഇമാന്റെ ശരീരഭാരം പകുതിയായി കുറയ്ക്കാൻ സാധിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചു. യുഎഇയിലെ ചികിത്സകൾക്കു ശേഷം ഇമാൻ ഭാരം സാധാരണക്കാരുടേതിന് തുല്യമാകുമെന്നും അധികൃതർ അറിയിച്ചു.