വെള്ളറട: മന്ത്രവാദത്തിന്റെ പേരില്‍ 23 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇമാം അറസ്റ്റിൽ. വെള്ളറട തേക്കുപാറ ജുമാ മസ്ജിദിലെ ഇമാം വിതുര സ്വദേശിയായ സജീര്‍ മൗലവി(49) ആണ് വെള്ളറട പോലീസിന്റെ പിടിയിലായത്.
യുവതിക്ക് വിവാഹം കഴിഞ്ഞിട്ടു കുഞ്ഞുങ്ങള്‍ ഇല്ലാത്തതിനാല്‍ ഇതിന് കാരണം സര്‍പ്പദോഷം ആണെന്ന് ഇമാം പെണ്‍കുട്ടിയുടെ കുടുംബക്കാരെ തെറ്റിദ്ധരിപ്പിച്ചിരുന്നു.
സര്‍പ്പദോഷം മാറ്റിയാല്‍ മാത്രമേ കുഞ്ഞുങ്ങള്‍ ഉണ്ടാവുമെന്നും അതിന് പരിഹാര കര്‍മങ്ങള്‍ നടത്തണമെന്നും ഇമാം ആവശ്യപ്പെട്ടു.
സര്‍പ്പദോഷത്തിന് പരിഹാര കര്‍മങ്ങള്‍ നടത്തുന്നതിന്റെ പേരില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പോലീസില്‍ പരാതി നല്കി എന്നറിഞ്ഞതോടെ സജീര്‍ മൗലവി മുങ്ങുകയായിരുന്നു. തൊളിക്കോട് ഒളിവില്‍ കഴിയാന്‍ ശ്രമിക്കുന്നതിനിടയ്ക്കാണ് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.