ഹവായ്: ബീച്ചിൽനിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ന്യുയോർക്ക് സ്വദേശി ഹവായിയിൽ അറസ്റ്റിൽ. ക്വാറന്ൈറനിൽ കഴിയേണ്ട സമയത്തു പുറത്തിറങ്ങി ബീച്ചിൽ കറങ്ങിയതിനാണു കേസ്.
ഹവായിയിൽ വിനോദസഞ്ചാരികൾക്ക് ഉൾപ്പെടെ 14 ദിവസത്തെ ക്വാറന്ൈറൻ നിർബന്ധമാണ്. ഇതിൽ വീഴ്ച വരുത്തിയാണ് 23-കാരൻ കുടുങ്ങിയതെന്ന് ഹവായ് ഗവർണറുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
അറസ്റ്റിലായ യുവാവിന്റെ പേരുവിവരങ്ങൾ വ്യക്തമല്ല. തിങ്കളാഴ്ചയാണ് ഇയാൾ ന്യുയോർക്കിൽനിന്നു ഹവായിയിൽ എത്തിയത്. പിന്നാലെ ഇയാൾ നിരവധി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇയാൾ പൊതുഗതാഗതം ഉപയോഗിച്ചതായും ചിത്രങ്ങളിൽ വ്യക്തമാണ്.
അറസ്റ്റിലായ യുവാവിന്റെ പ്രതികരണം ലഭ്യമല്ല. ഹവായ് സംസ്ഥാനത്ത് 638 കോവിഡ് കേസുകളും 17 മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.