ന്യൂയോർക്ക്: ഇന്ത്യ ഇക്കൊല്ലം (2018) ചൈനയേക്കാൾ സാന്പത്തികവളർച്ച നേടും. 2019ൽ 7.8 ശതമാനത്തിലേക്ക് ഇന്ത്യ വളർച്ചത്തോത് വർധിപ്പിക്കും. അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) യുടെ പ്രവചനമാണിത്.
ഇക്കൊല്ലം ചൈന 6.6 ശതമാനം വളരുന്പോൾ ഇന്ത്യ 7.4 ശതമാനം വളരും. 2019ൽ ചൈനയ്ക്ക് 6.4 ശതമാനം വളർച്ചയേ ഐഎംഎഫ് പ്രവചിക്കുന്നുള്ളൂ. 2017ലെ ഇന്ത്യൻ വളർച്ച 6.7 ശതമാനമാണെന്നാണ് ഐഎംഎഫ് കണക്കാക്കുന്നത്. ചൈനയുടേത് 6.8 ശതമാനവും.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നികുതി കുറച്ചത് അമേരിക്കയിൽ ഡിമാൻഡ് വർധിപ്പിക്കുന്പോൾ മറ്റു രാജ്യങ്ങളുടെ കയറ്റുമതി കൂട്ടും. ഇതു ജപ്പാൻ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ വളർച്ചത്തോത് വർധിപ്പിക്കുമെന്നാണ് ഐഎംഎഫ് നിഗമനം.