നീണ്ടൂർ: ജോയി ലൂക്കോസ് ചെമ്മാച്ചേലിന്റെ ആഗ്രഹ പ്രകാരം നടപ്പിലാക്കിയ നിർധനരായ 15 യുവതികളുടെ വിവാഹം ജോയിച്ചന്റെ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് നടപ്പിലാക്കിയത് സംസ്ഥാനത്തിന് മാതൃകയാണെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. നവദന്പതിമാർക്കായി സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സുരേഷ് കുറുപ്പ് എംഎൽഎ അധ്യക്ഷത വഹിച്ചു. ദന്പതികൾക്കുള്ള പാരിതോഷിക വിതരണ ഉദ്ഘാടനം തോമസ് ചാഴികാടൻ എംപി നിർവഹിച്ചു. ജോസ് കെ മാണി എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ, മോൻസ് ജോസഫ് എംഎൽഎ, റോഷി അഗസ്റ്റ്യൻ എംഎൽഎ, എൻ. ജയരാജ് എംഎൽഎ, കോട്ടയം രൂപത വികാരി ജനറാൾ റവ ഫാ.മൈക്കിൾ വെട്ടിക്കാട്ട്, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എ.ജി വിമല, കുട്ടിയമ്മ, പി.യു. തോമസ്, പ്രോഗ്രാം കോ-ഒാർഡിനേറ്റർ തോമസ് കോട്ടൂർ, ജോയിച്ചന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് മകൻ ജിയോ ലൂക്കോസ്, ഭാര്യ ഷൈലാ ജോയി എന്നിവർ പ്രസംഗിച്ചു.