തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയതാരം സ്റ്റൈൽ മന്നൻ രജനീകാന്ത് ഇരട്ടവേഷത്തിലെത്തുന്നു. പേട്ടയ്ക്ക് ശേഷമുള്ള താരത്തിന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. അതിനിടയിലാണ് അടുത്ത സിനിമയിൽ താരത്തിന്റെ നായികമാരായി നയൻതാരയും കീർത്തി സുരേഷും എത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകളെത്തിയത്. രജനീകാന്തിന്റെ കരിയറിലെ 166-ാമത് സിനിമ കൂടിയാണിത്.
എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികമാരായി നയൻതാരയും കീർത്തി സുരേഷും എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചന്ദ്രമുഖി, ശിവാജി, കുസേലൻ തുടങ്ങിയ സിനിമകൾക്ക് ശേഷം വീണ്ടും നയൻസും ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. താരപുത്രിയായ കീർത്തി സുരേഷ് ആദ്യമായാണ് രജനിക്കൊപ്പം അഭിനയിക്കാനൊരുങ്ങുന്നത്.
ഈ സിനിമയിൽ ഇതാദ്യമായാണ് തെന്നിന്ത്യയ്ക്ക് തന്നെ പ്രിയങ്കരിയായി മാറിയ രണ്ട് മലയാളികാളായ അഭിനേത്രികൾ ഒരുമിച്ചെത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഒൗദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. പോലീസ് ഓഫീസറും സാമൂഹ്യ പ്രവർത്തകനുമായാണ് രജനീകാന്ത് എത്തുന്നതെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ.