ഇന്ത്യൻ ജനതയെ മുഴുവൻ വേദനയിലാഴ്ത്തിയ പുൽവാമ ആക്രമണത്തിന് വ്യോമസേന ആക്രമണത്തിലൂടെ ഇന്ത്യ നൽകിയ തിരിച്ചടി നിറഞ്ഞ കൈയടികളോടെയാണ് ഓരോ ഇന്ത്യക്കാരനും സ്വീകരിക്കുന്നത്. അതിനു പിന്നാലെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയിടാൻ മലയാളികളുടെ തിരക്കും.
ഇമ്രാൻ ഖാന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളിലാണ് മലയാളികൾ വിമർശനപ്പെരുമഴയൊരുക്കുന്നത്. “ഒരു പൂ മാത്രം ചോദിച്ചു ഒരു പൂന്തോട്ടം നീ തന്നു. ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാകിസ്ഥാനിൽ നിന്നും ഇമ്രാൻ ഖാൻ’, “ചൈനീസ് യുദ്ധവിമാനം സ്റ്റാർട്ടാക്കാനറിയാവുന്നവർക്ക് പാകിസ്ഥാനിൽ വൻ തൊഴിലവസരം’, “ഇമ്രാൻ ഖാൻ പാക് സൈന്യത്തിനു പൂർണ സ്വാതന്ത്ര്യംകൊടുത്തു, എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാൻ’ തുടങ്ങി നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.