തിരുവനന്തപുരം: ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തി വന്ന സംഘം മെഡിക്കൽ കോളജ് പോലീസിന്റെ പിടിയിലായി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പ്രധാന റോഡിൽ നിന്ന് 100 മീറ്ററോളം ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ലോഡ്ജിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. സംഘത്തിൽ ആറു പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നു.
ഇവരിൽ രണ്ടുപേർ ഇതരസംസ്ഥാനക്കാർ എന്നാണ് സൂചന. ലോഡ്ജിൽ പോലീസ് നടത്തിയ റെയ്ഡിൽ പണം പിടികൂടിയിട്ടുണ്ട്. സംഘം ആഴ്ചകളായി ലോഡ്ജിൽ തങ്ങുന്നു എന്നും വാഹനങ്ങൾ ഇടയ്ക്കിടെ വന്നുപോകുന്നു എന്നുമുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.
ഒരു വെബ്സൈറ്റിൽ പരസ്യം നൽകിയാണ് ഇവർ ഇരകളെ ആകർഷിച്ചു വന്നിരുന്നത്. പോലീസ് റെയ്ഡ് നടത്തുമ്പോൾ ലോഡ്ജിനുള്ളിൽ നിരവധി പേർ ഉണ്ടായിരുന്നു.
അതേസമയം പെൺവാണിഭസംഘത്തിന് മറ്റ് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ വിവരമൊന്നും ലഭിച്ചിട്ടില്ല. കസ്റ്റഡിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരുന്നതായി മെഡിക്കൽ കോളജ് പോലീസ് വ്യക്തമാക്കി.
ഇന്നത്തെ കാലഘട്ടത്തിൽ അനാശാസ്യം എന്ന് പറയാൻ പാടില്ല ! അവരുടെ കച്ചവടം ആകുന്നു. എത്രയോ ജനങ്ങൾ പറ്റിച്ചും വഞ്ചിച്ചും ജീവിക്കുന്ന ഈ കാലങ്ങളിൽ നമുക്ക് അറിയേണ്ടത് ആരെയെങ്കിലും പറ്റിക്കുമോ, വഞ്ചിക്കുമോ, സ്വർണകള്ളക്കടത്തു നടത്തിയോ, രാജ്യദ്രോഹം ചെയ്തോ ഇതൊക്കെ വേണം നമ്മൾ നോക്കേണ്ടതു. അല്ലാതെ, അവരുടെ വയറ്റിപ്പിഴപ്പാണ്, അവർ ആരെയും ശല്ല്യം ചെയ്തില്ല.. അപ്പോൾ അതിൽ നമ്മൾക്കു എന്താ കാര്യം? സെക്സ് വർക്കേറെ നമ്മൾ അംഗീകരിച്ചു പിന്നെ ഇതിനു എന്താണ് പ്രശ്നം?