മുംബൈ: ഉന്നതരെ ലക്ഷ്യംവെച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘം മുംബൈയിൽ പിടിയിൽ. 65 -ഉം 64- ഉം വയസ്സുള്ള രണ്ടു സ്ത്രീകളടക്കം മൂന്ന് പേരാണ് പിടിയിലായത്.
മുംബൈ പോലീസിന്റെ സോഷ്യൽ സർവീസ് ബ്രാഞ്ച് അന്ധേരിയിൽ നിന്നാണ് സംഘത്തെ വലയിലാക്കിയത്.
മോഡലുകളടക്കം മൂന്ന് യുവതികളെ ഇവരുടെ കസ്റ്റഡിയിൽ നിന്ന് പോലീസ് മോചിപ്പിക്കുകയും ചെയ്തു. വേശ്യാവൃത്തിക്കായി മോഡലുകളെയാണ് ഇവർ ഏർപ്പാടാക്കിയിരുന്നത്.
രഹസ്യവിവരത്തെ തുടർന്ന് അന്ധേരി വെസ്റ്റിലെ ശാസ്ത്രി നഗർ പ്രദേശത്തെ കെട്ടിടത്തിന്റെ നാലാം നിലയിലെ 405-ാം നമ്പർ ഫ്ളാറ്റിൽ ചൊവ്വാഴ്ച നടത്തിയ റെയ്ഡിലാണ് 65, 64 വയസുള്ള രണ്ട് മുതിർന്ന സ്ത്രീകളേയും 31 വയസുള്ള മറ്റൊരു സ്ത്രീയേയും പിടികൂടിയത്.
ഇവരിൽ ഒരാൾ ജ്യോതിഷി എന്ന പേരിലാണ് ഫ്ളാറ്റിൽ താമസിച്ച് ആളുകളെ ഇങ്ങോട്ടേക്ക് വരുത്തിയിരുന്നത്.
ഇവരുടെ ഫ്ളാറ്റിൽ താമസിപ്പിച്ചിരുന്ന മോഡലടക്കമുള്ള മൂന്ന് യുവതികളെ മോചിപ്പിച്ചതായും പോലീസ് അറിയിച്ചു.