രണ്ടു പെണ്‍മക്കളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ സ്ത്രീ ഒളിവില്‍. നൂപുര്‍ എന്ന സ്ത്രീയാണ് പിടിയിലായത്. ഭര്‍ത്താവ് ബിസിനസ് ആവശ്യങ്ങള്‍ക്കായി മറ്റൊരിടത്ത് താമസിക്കുമ്പോഴായിരുന്നു സ്ത്രീ പെണ്‍മക്കള്‍ക്കൊപ്പം വാണിഭം നടത്തിയത്.
ഇവര്‍ക്ക് മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസും നാട്ടുകാരും. ബംഗാളിലെ മാല്‍ഡയിലെ സ്വന്തം വീട്ടിലാണ് ഇവര്‍ വാണിഭം നടത്തിയിരുന്നത്. സംഭവം പുറത്തായതോടെ നാട്ടുകാര്‍ പോലീസ് സഹായം തേടുകയായിരുന്നു.
സ്ത്രീയെയും മക്കളെയും നാട്ടുകാര്‍ പലപ്രാവശ്യം താക്കീത് ചെയ്തിട്ടും മാറ്റം ഉണ്ടായില്ല. തുടര്‍ന്ന് ഇത് അവസാനിപ്പിക്കാനായി നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ത്രീയുടെ ഭര്‍ത്താവ് നേപാള്‍ ദാസ് ബിസിനസ് ആവശ്യങ്ങള്‍ക്കായി മറ്റൊരിടത്താണ് താമസിക്കുന്നത്. രണ്ടു പെണ്‍മക്കള്‍ക്കും ഒരു ആണ്‍കുട്ടിയ്ക്കുമൊപ്പമാണ് നൂപുര്‍ ഇവിടെ താമസിച്ചു വന്നത്.
രാത്രിയാകുമ്പോള്‍ ആളുകള്‍ ഇവിടെ വന്നുപോകുന്നതു ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇവരോടു കാര്യം തിരക്കി. നൂപുറും മക്കളും തങ്ങളെ പച്ചത്തെറിയാണ് വിളിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് വിവരം പോലീസില്‍ അറിയിച്ചത്.