ലോക്ക്ഡൗണ്‍ ഇന്ത്യയ്ക്ക് വലിയ ഗുണകരമായെന്ന് പരക്കെ അഭിപ്രായമുണ്ട്. ഇതൊടൊപ്പം തന്നെ ചര്‍ച്ചയാകുന്ന മറ്റൊരു കാര്യമാണ് ഇന്ത്യക്കാരുടെ രോഗപ്രതിരോധശേഷി.
ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയും ലോക്ക് ഡൗണുമാണ് ഇന്ത്യയില്‍ മരണനിരക്ക് കുറച്ചതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
അതുപോലെതന്നെ കോവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ രാജ്യത്തെ മരണ നിരക്കും കുറഞ്ഞു. വാഹനാപകടങ്ങളിലും വലിയ കുറവ് വന്നിട്ടുണ്ട്.
എന്നാല്‍ ലോക്ക്ഡൗണ്‍ മാറുമ്പോള്‍ ഈ സ്ഥിതിയും മാറുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് വലിയ തോതിലാണ് രാജ്യത്ത് മരണ നിരക്ക് കുറയുന്നത്. ലോകരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് മരണ നിരക്കും കുറഞ്ഞിട്ടുണ്ട്.
മൂന്ന് ശതമാനത്തില്‍ താഴെ മാത്രമാണ് കോവിഡ് മരണനിരക്കെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കുന്നു.
രോഗം സ്ഥിരീകരിക്കുന്നവരില്‍ പ്രതിരോധ ശേഷി കൂടുതലാവുന്നതാണ് രാജ്യത്ത് മരണ നിരക്ക് കുറയുന്നതിന്റെ കാരണമായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയില്‍ 5,20,000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതില്‍ 4 ശതമാനം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇത് ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേട്ടമാണ്. അമേരിക്കയില്‍ പരിശോധന നടത്തിയതില്‍ 18 ശതമാനം പേര്‍ക്ക് രോഗം കണ്ടെത്തി.