ലണ്ടൻ: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ പോരാട്ടം ഞായറാഴ്ച ലോഡ്സിൽ നടക്കുകയാണ്. ഇന്ത്യ ഫൈനലിലെത്തുമെന്ന പ്രതീക്ഷയിൽ ഫൈനലിന്റെ പകുതിയോളം ടിക്കറ്റുകളും വാങ്ങിയത് ഇന്ത്യക്കാരായിരുന്നു. ടിക്കറ്റെടുത്ത ഇന്ത്യന്‍ ആരാധകര്‍ ആ ടിക്കറ്റുകള്‍ അര്‍ഹതപ്പെട്ട ആരാധകര്‍ക്ക് മറിച്ചുവില്ക്കണമെന്ന അഭ്യർഥനയുമായി ന്യൂസിലൻഡ് താരം ജിമ്മി നിഷാം രംഗത്തെത്തി.
“പ്രിയപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ, നിങ്ങൾ ഫൈനലിന് വരുന്നില്ലെങ്കിൽ ദയവായി ടിക്കറ്റുകള്‍ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ വില്‍ക്കണം. എനിക്കറിയാം ഈ ടിക്കറ്റിലൂടെ വൻലാഭം ഉണ്ടാക്കാനുള്ള പ്രലോഭനമുണ്ടാകുമെന്ന്. പക്ഷേ യഥാര്‍ത്ഥ ക്രിക്കറ്റ് പ്രേമികള്‍ക്ക് കളി കാണാനുള്ള അവസരം ഒരുക്കണം. സമ്പത്തുണ്ടാക്കാൻ മാത്രമാകരുത്.’-നിഷാം ട്വീറ്റ് ചെയ്തു.
ലോഡ്സിൽ നടക്കുന്ന ഫൈനലിന്റെ 30,000 ടിക്കറ്റുകളിൽ പകുതിയും ഇന്ത്യൻ ആരാധകരാണ് സ്വന്തമാക്കിയത്. ഇന്ത്യ പുറത്തായതോടെ ടിക്കറ്റുകൾ വൻതുകയ്ക്ക് വിറ്റഴിക്കുകയാണ് ആരാധകർ. സ്റ്റമ്പ്ഹബ്, വിയാഗോഗോ തുടങ്ങിയ സൈറ്റുകളിൽ 2,000 പൗണ്ടിനാണ് ടിക്കറ്റ് വില്പന നടക്കുന്നതെന്ന് ഐസിസി വെളിപ്പെടുത്തി.
Dear Indian cricket fans. If you don’t want to come to the final anymore then please be kind and resell your tickets via the official platform. I know it’s tempting to try to make a large profit but please give all genuine cricket fans a chance to go, not just the wealthy ❤️ 🏏
— Jimmy Neesham (@JimmyNeesh) July 12, 2019