ബെയ്ജിങ്: കോവിഡ് 19നെ ലോകത്തു നിന്നും പൂര്‍ണമായും തുടച്ചു നീക്കാനാകില്ലെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍. എല്ലാ വര്‍ഷവും വൈറസ് വ്യാപനം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.
കൊറോണ വൈറസില്‍ നിന്നും വന്ന സാര്‍സ് രോഗത്തെ ഇതുവരെ പൂര്‍ണമായി തുടച്ചു നീക്കാനായിട്ടില്ല. അതുപോലെ തന്നെയാണ് മറ്റൊരു കൊറോണ വൈറസായ കോവിഡ് 19ന്റെ കാര്യവുമെന്ന് ഇവര്‍ പറയുന്നു.
സാര്‍സ് രോഗത്തിന്റെ കാര്യത്തില്‍ രോഗം പിടിപെടുന്നയാളുടെ ആരോഗ്യസ്ഥിതി മോശമാവും. ഇവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ ഈ രോഗബാധ തടയാം.
എന്നാല്‍ കോവിഡില്‍ വൈറസ് ബാധയേറ്റയാള്‍ക്ക് രോഗ ലക്ഷണം കാണിക്കണമെന്നില്ല എന്നതാണ് ഇതിനെ സങ്കീര്‍ണമാക്കുന്നത്.
ചൈനിയില്‍ ഇപ്പോഴും രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.”ഇത് മനുഷ്യരില്‍ വളരെക്കാലം നിലനില്ക്കുന്നതും കാലാനുസൃതവും മനുഷ്യ ശരീരങ്ങളില്‍ നിലനില്ക്കുന്നതുമായ ഒരു പകര്‍ച്ച വ്യാധിയാവാന്‍ സാധ്യതയുണ്ട്,” ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിലെ ശാസ്ത്രജ്ഞന് ജിന്‍ ഖ്വി പറഞ്ഞു. ഈ അക്കാദമിയിലെ പകര്‍ച്ച രോഗ വിഭാഗം ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടറാണ് ഇദ്ദേഹം.
ഓരോ രാജ്യങ്ങളിലെയും ഭൂഖണ്ഡങ്ങളിലെയും കാലാവസ്ഥ മാറുന്നതിനനുസരിച്ച് കോവിഡ് വ്യാപനം നടക്കാനിടയുണ്ടെന്ന് അമേരിക്കയിലെ പകര്‍ച്ച രോഗ വിദ്ഗധന് ആന്തോണി ഫൗസിയടക്കമുള്ളവര്‍ പറഞ്ഞിരുന്നു.
ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുകയാണ്.
ലോകവ്യാപകമായി 31,37,761 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 218,187 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്.
9,55,695 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. ഇന്ത്യയില്‍ കോവിഡ് മരണം 1000 കടന്നു. 31000ല്‍ പരം ആളുകള്‍ക്കാണ് രോഗബാധ.